15 ലക്ഷത്തിന്റെ സൂപ്പർബൈക്ക് സ്വന്തമാക്കി നടനും നർത്തകനുമായ അർജുൻ സോമശേഖരനും ഭാര്യ സൗഭാഗ്യ വെങ്കിടേഷും. കാവസാക്കി നിഞ്ജ 1000sx ബൈക്കാണ് ഇരുവരും സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.
കൊച്ചിയിലെ കാവസാക്കി ഷോറൂമിൽ എത്തിയാണ് ദമ്പതികൾ ബൈക്ക് വാങ്ങിയത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണും ഇവർക്കൊപ്പമുണ്ടായിരുന്നു. 'ഞങ്ങളുടെ പുതിയ കുഞ്ഞ് റോഡിൽ ഇറങ്ങി' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സൂപ്പർ ബൈക്കുകളോടുള്ള അർജുന്റെ ഇഷ്ടം നേരത്തെ തന്നെ പ്രസിദ്ധമാണ്. നിരവധി സൂപ്പർബൈക്കുകൾ താരത്തിന്റെ ഗാരേജിലുണ്ട്.
നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമായ അർജുൻ 'ചക്കപ്പഴം' എന്ന സീരിയൽ ഹാസ്യ പരിപാടിയിലൂടെയാണ് കുടുംബപ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഭാര്യ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ഡബ്സ്മാഷുകളിലൂടെയാണ് സൗഭാഗ്യ ആരാധകരുടെ മനസിൽ കയറുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates