'ഒന്നാമതെ ഞാൻ ദേഷ്യത്തിലായിരുന്നു, ബേസിലേട്ടൻ ട്രോളി കൊണ്ടുവന്ന് കാറിൽ‌ ഒറ്റയിടി; എന്റെ ഉള്ളിൽ നിന്ന് വന്ന ഞെട്ടലാണ് അത്'

പക്ഷേ ബേസിലേട്ടൻ ട്രോളി കൊണ്ട് ഒറ്റ ഇടി, ഞാൻ ഞെട്ടിപ്പോയി.
Arjun Ashokan
Arjun Ashokanഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് അർജുൻ‌ അശോകനും ബേസിൽ ജോസഫും. ഇരുവരും ഒന്നിച്ചെത്തിയ ജാൻ എ മൻ എന്ന ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിദംബരം ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്.

ചിത്രത്തിലെ ഒരു രംഗത്തിൽ എയർപോർട്ടിൽ നിന്ന് വരുന്ന ബേസിൽ ജോസഫ് കയ്യിലിരുന്ന ട്രോളി കൊണ്ട് അർജുൻ അശോകന്റെ കാറിടിലിക്കുന്ന ഒരു രംഗമുണ്ട്. ഈ സീനിനെക്കുറിച്ച് മനസു തുറക്കുകയാണ് അർജുൻ അശോകൻ ഇപ്പോൾ. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് അർജുൻ അശോകൻ ഈ സീനിനെക്കുറിച്ച് തുറന്നു പറഞ്ഞത്.

ആ സീൻ പ്ലാൻ ചെയ്തത് അല്ലായിരുന്നുവെന്നും ആ ഞെട്ടൽ തന്റെ ഉള്ളിൽ നിന്ന് വന്നതാണെന്നും അർജുൻ അശോകൻ പറഞ്ഞു. "ജാൻ എ മനിൽ ഉപയോഗിച്ചിരിക്കുന്നത് എന്റെ സ്വന്തം വണ്ടിയാണ്. ട്രോളി കൊണ്ടുവന്നു വണ്ടിയിൽ ഇടിക്കുമെന്ന് എന്നോട് പറഞ്ഞില്ല. ഒന്നാമത് ഞാൻ ബോണറ്റിന്റെ മുകളിൽ കാമറ വെച്ചിട്ട് അത് ചളുങ്ങിയതിന്റെ ദേഷ്യത്തിൽ ഇരിക്കുകയാണ്.

Arjun Ashokan
അമേരിക്കയില്‍ വച്ച് ഡേറ്റിങ് ആപ്പിലൂടെ കണ്ടുമുട്ടിയാള്‍; ഏറ്റവും മനോഹരമായ എട്ട് മണിക്കൂര്‍; ഡേറ്റിങ് അനുഭവം പങ്കിട്ട് പാര്‍വതി

അച്ഛന്റെ വണ്ടി ആയിരുന്നു ആ ബിഎംഡബ്ല്യൂ. ഇതുവരെ അച്ഛനോട് അത് പറഞ്ഞിട്ടില്ല. ടയറിലാകും മുട്ടിക്കുന്നത് ഒരു റിയാക്ഷൻ കൊടുക്കണേ എന്നേ എന്നോട് പറഞ്ഞിരുന്നുള്ളൂ. പക്ഷേ ബേസിലേട്ടൻ ട്രോളി കൊണ്ട് ഒറ്റ ഇടി, ഞാൻ ഞെട്ടിപ്പോയി. എന്റെ ഉള്ളിൽ നിന്ന് വന്ന ഞെട്ടലാണ് അത്",- അർജുൻ പറഞ്ഞു.

Arjun Ashokan
'കുറച്ച് സീനേ ഉള്ളൂവെങ്കിലും ബേസിൽ പൊളിച്ചു'! തമിഴ്നാടും തൂക്കി താരം; 'പരാശക്തി'യിലെ കഥാപാത്രത്തിന് കയ്യടി

2021 ലാണ് ജാൻ എ മൻ തിയറ്ററുകളിലെത്തിയത്. വലിയ താരങ്ങളില്ലാതെ എത്തിയ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്. ബേസില്‍ ജോസഫ്, അർജുൻ അശോകന്‍, ബാലു വര്‍​ഗീസ്, ഗണപതി തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ അണിനിരന്നു. ചിദംബരം, ഗണപതി, സ്വപ്നേഷ് വരച്ചാൽ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൽ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്.

Summary

Cinema News: Arjun Ashokan talks about Jan E Man movie viral scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com