

വ്യക്തി ജീവിതം പൊതുവെ സ്വകാര്യമായി തന്നെ വെക്കുന്നതാണ് നടന്‍ അര്‍ജുന്‍ ദാസിന്റെ ശീലം. അതുകൊണ്ട് തന്നെ താരം കഴിഞ്ഞ ദിവസം പങ്കുവച്ച സ്റ്റോറി ആരാധകരില്‍ അമ്പരപ്പും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. ബ്രേക്കപ്പ് സൂചന നല്‍കുന്നതാണ് അര്‍ജുന്റെ സ്റ്റോറി. വളരെ വൈകാരികമായ വാക്കുകള്‍ താരം സങ്കടത്തിലാണെന്ന് സൂചിപ്പിക്കുന്നതാണ്.
''ഒരാളെ ഒരുപാട് സ്‌നേഹിക്കുകയും, ഒടുവില്‍ അവര്‍ നമ്മുടെ ഹൃദയം തകര്‍ക്കുകയും ചെയ്യുമ്പോള്‍, എങ്ങനെയാണ് മുന്നോട്ട് പോകാന്‍ സാധിക്കുക?'' എന്നാണ് അര്‍ജുന്‍ ദാസിന്റെ കുറിപ്പ്. വാക്കുകള്‍ക്കൊപ്പം ഹാര്‍ട്ട്‌ബ്രേക്ക് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും അര്‍ജുന്‍ ദാസ് പങ്കുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്.
നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. താരം പ്രണയതകര്‍ച്ചയിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചിലര്‍ താരത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും ആശങ്ക പങ്കുവെക്കുന്നുണ്ട്. അതേസമയം പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണോ താരം ഇങ്ങനൊരു കുറിപ്പ് പങ്കുവച്ചതെന്നും ചോദിക്കുന്നവരുണ്ട്.
കുറച്ചുനാള്‍ മുമ്പ് ഒരു യുവതിയ്‌ക്കൊപ്പമുള്ള അര്‍ജുന്‍ ദാസിന്റെ ചിത്രം വൈറലായിരുന്നു. ഇരുവരും പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ യുവതിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുകയായിരുന്നു. ചിത്രത്തില്‍ നിന്നും യുവതിയുടെ മുഖം വ്യക്തമായിരുന്നില്ല. ഈ യുവതി ആരാണെന്ന് തിരഞ്ഞ് ആരാധകര്‍ വലഞ്ഞിരുന്നു.
നേരത്തെ നടി ഐശ്വര്യ ലക്ഷ്മിയും അര്‍ജുന്‍ ദാസും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ തന്നെ ആ വാര്‍ത്തകള്‍ ശരിയല്ലെന്ന് സ്ഥിരീകരിക്കുകയുണ്ടായി. വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തോട് താല്‍പര്യമില്ലെന്ന് അര്‍ജുനും പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates