

പ്രണയം തുടങ്ങിയ കാലം മുതൽ പ്രായ വ്യത്യാസത്തിൻ്റെ പേരിൽ ഒരുപാട് വിമർശങ്ങൾ ഏറ്റുവാങ്ങിയ പ്രണയജോഡിയാണ് മലൈക അറോറയും അർജുൻ കപൂറും. 2019 ലായിരുന്നു ഇരുവരും പ്രണയം പരസ്യമാക്കിയത്. ഇക്കഴിഞ്ഞ 23 നായിരുന്നു മലൈക തന്റെ 51-ാം പിറന്നാൾ ആഘോഷിച്ചത്. നിരവധി പേർ ആശംസകൾ നേർന്നപ്പോൾ അതിനിടയിൽ എല്ലാവരും തെരഞ്ഞത് അർജുൻ കപൂറിന്റെ ആശംസയായിരുന്നു.
മലൈകയുടെ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസം പ്രത്യക്ഷപ്പെട്ട അർജുന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയെ മലൈകയുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണിപ്പോൾ. നീ ആരാണെന്ന് ഒരിക്കലും മറക്കരുത് - ദ് ലയൺ കിങ് എന്നായിരുന്നു അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കറുത്ത പശ്ചാത്തലത്തിലായിരുന്നു അർജുന്റെ കുറിപ്പ്.
ഇത് മലൈകയെ ഉദ്ദേശിച്ചാണെന്നും അവർക്കുള്ള അർജുന്റെ സ്നേഹപൂർണമായ ഓർമപ്പെടുത്തലാണ് ഇതെന്നുമാണ് ആരാധകർ പറയുന്നത്. ജൂണിൽ അർജുന്റെ ജന്മദിനാഘോഷങ്ങളിൽ നിന്ന് മലൈക മാറി നിന്നതോടെയാണ് ഇരുവരും വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്.
പിന്നാലെ നടന്ന ഒരു പരിപാടിയിൽ ഇരുവരും അന്യോന്യം അവഗണിക്കുക കൂടി ചെയ്‌തതോടെ വേർപിരിയൽ ചർച്ചകളും സജീവമായി. എന്നാൽ വേർപിരിയൽ വാർത്തകളോട് ഇരുവരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates