'ഇത് തെറ്റാണ്, താഴെയിറങ്ങൂ', കരീനയുടെ വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമം, ഫോട്ടോ​ഗ്രാഫറെ വിലക്കി അർജുൻ കപൂർ; വിഡിയോ 

സെയ്ഫിനെയും കരീനയെയും സന്ദർശിക്കാൻ അർജുൻ കപൂറും മലൈക അറോറയും എത്തിയപ്പോഴായിരുന്നു സംഭവം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ‌ിന്റെ പ്രിയ താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. താരങ്ങളെപ്പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരനാണ് മകൻ തൈമൂറും. ഇവരുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതോടെ കുഞ്ഞിന്റെ ചിത്രം പകർത്താനുള്ള അവസരം കാത്തിരിക്കുകയാണ് പാപ്പരാസികൾ. ഇതിനായി ഇവരുടെ വീടിന് മുന്നിൽ ക്യാമറയുമായി എത്തുന്നവർ നിരവധിയാണ്. എന്നാലിപ്പോൾ ഈ ശ്രമങ്ങൾ അതിരുലംഘിച്ച് താരങ്ങളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. 

സെയ്ഫിനെയും കരീനയെയും സന്ദർശിക്കാൻ അർജുൻ കപൂറും മലൈക അറോറയും എത്തിയപ്പോഴായിരുന്നു സംഭവം.  വീടിന്റെ മതിൽ ചാടിക്കടന്ന് ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ അർജുൻ കപൂർ വിലക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'മതിൽ ചാടിക്കടക്കരുത്, അവർ നിങ്ങളോട് അത് ചെയ്യരുതെന്ന് പറഞ്ഞില്ലേ? ഇത് തെറ്റാണ്. താഴെയിറങ്ങൂ', എന്നെല്ലാം അർജുൻ പറയുന്നത് വിഡിയോയിൽ കേൾക്കാം. എന്നാൽ ഈ സമയവും ചിത്രമെടുക്കാനുള്ള ആവേശത്തിലാണ് ഫോട്ടോ​ഗ്രാഫർമാർ. അകത്തേക്ക് നടന്നുപോയ മലൈകയെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ക്ഷണിക്കുന്നതും കേൾക്കാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com