'ഇവന് ഭ്രാന്താണ്, ഇവള്‍ ഉഡായിപ്പാണ്' എന്ന് പറയുന്നവരോട്; എനിക്കൊരു തേങ്ങയുമില്ല'; നിറകണ്ണുകളോടെ ആര്യ, വിഡിയോ

എന്തുകൊണ്ട് സിബിനെ തെരഞ്ഞെടുത്തു?
Arya and Sibin
Arya and Sibinവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ വിവാഹിതയത്. ഡിജെയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ സിബിന്‍ ആണ് ആര്യയുടെ വരന്‍. ഇരുവരും ഏറെനാളുകളായി സുഹൃത്തുക്കളാണ്. ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇന്ന് ആര്യയും സിബിനും.

Arya and Sibin
'ജീവിതത്തില്‍ മോഹന്‍ലാല്‍ വേദനിക്കുന്നത് ഞാന്‍ അന്ന് നേരിട്ട് കണ്ടു'; സെറ്റില്‍ നടന്നതിനെപ്പറ്റി സംഗീത് പ്രതാപ്

ആര്യയുടേയും സിബിന്റേയും കല്യാണത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വൈറലാകുന്ന വിഡിയോകളിലൊന്ന് ചര്‍ച്ചയായി മാറിയിട്ടുണ്ട്. വിഡിയോയില്‍ വികാരഭരിതയായി സംസാരിക്കുന്ന ആര്യയാണുള്ളത്. കല്യാണത്തിന്റെ സംഗീതിന്റെ വിഡിയോയാണ് ചര്‍ച്ചയാകുന്നത്.

Arya and Sibin
'ഞാനുൾപ്പെടെ അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്; പുതുമുഖങ്ങളിൽ വിശ്വാസമുള്ള സംവിധായകരുമുണ്ട്'

തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പ്രചരിക്കുന്നവര്‍ക്കുള്ള ആര്യയുടെ മറുപടിയാണ് വിഡിയോയിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ ആര് ചീത്ത വിളിച്ചാലും തനിക്കൊരു തേങ്ങയുമില്ലെന്നാണ് ആര്യ പറയുന്നത്. തനിക്ക് ജീവിതത്തില്‍ ഇനിയൊന്നും വേണ്ടെന്നും ആര്യ പറയുന്നുണ്ട്.

''എനിക്ക് പറയാന്‍ വാക്കുകളില്ല. കുറേപ്പേര്‍ എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് സിബിനെ തെരഞ്ഞെടുത്തത് എന്ന്. സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെ ചീത്തവിളിക്കുന്ന ഒരുപാട് പേരുണ്ട്. ഞങ്ങളുടെ വിഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും താഴെ ഇവന് ഭ്രാന്താണ്, ഇവള്‍ ഉഡായിപ്പാണ് എന്നൊക്കെ പറയുന്നവരാണ് കൂടുതലും. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഇതാണ് ഞാന്‍ വിവാഹം കഴിച്ചയാള്‍. ഇതാണ് എന്റെ നല്ല പാതി. ഇതാണ് എന്റെ ഭര്‍ത്താവ്'' എന്നാണ് ആര്യ പറയുന്നത്.

''എന്റെ ജീവിതത്തില്‍ എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ എന്നെ ഇത്രയധികം കെയര്‍ ചെയ്ത്, കൈ പിടിച്ച് ഉയര്‍ത്തിയ മറ്റൊരാളില്ല. അവന് അവനല്ല പ്രധാനം. ഞാനാണ് പ്രധാനം. എന്റേയും ഖുഷിയുടേയും നല്ലതിന് വേണ്ടി ഏതറ്റം വരേയും അവന്‍ പോകും. ഇനിയെനിക്ക് ജീവിതത്തില്‍ ഒന്നും വേണ്ട. എനിക്ക് ജീവിതത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവും വലിയ സമ്മാനമാണിത്'' എന്നും ആര്യ പറയുന്നുണ്ട്.

ഇവിടെ ഇരിക്കുന്ന ഒരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇതിനപ്പുറത്തേക്ക് എനിക്ക് ഒന്നും വേണ്ട. സോഷ്യല്‍ മീഡിയയില്‍ എന്നെ ആര് ചീത്ത വിളിച്ചാലും എനിക്കൊരു തേങ്ങയുമില്ല. ഇതാണ് ഞങ്ങള്‍. ഞങ്ങളെ സ്‌നേഹിക്കുന്ന ഒരുപറ്റം ആളുകളാണ് ഇവിടെയുള്ളത്. നിങ്ങളാണ് എന്നെ പൂര്‍ണയാക്കുന്നത്. ഇതിലപ്പുറം എനിക്കൊന്നും വേണ്ട. ഞങ്ങളുടെ ഈ യാത്രയുടെ ഭാഗമായതിന് നന്ദിയെന്നും ആര്യ വിഡിയോയില്‍ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് ആര്യയും സിബിനും. ഇരുവരും ടെലിവിഷനിലൂടെയാണ് താരങ്ങളാകുന്നത്. പിന്നീട് ബിഗ് ബോസിലുമെത്തിയിരുന്നു. അതേസമയം ബിഗ് ബോസില്‍ എത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടി വന്നവരാണ് സിബിനും ആര്യയും. സോഷ്യല്‍ മീഡിയയുടെ ആക്രമണങ്ങള്‍ക്കിടയിലും പരസ്പരം താങ്ങായി നിന്നവരാണ് സിബിനും ആര്യയും. അതിനാല്‍ ഇരുവരും ഒരുമിക്കുമ്പോള്‍ ആരാധകരും ഹാപ്പിയാണ്.

Summary

Arya Badai gets emotional in a viral her and Sibin's wedding. I am complete. don't need anything now, says Arya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com