'വെറുതേ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളാണ് ഞാൻ'; വിവാഹത്തിന് ശേഷം ​ഗൗരവം കുറച്ചു കൂടിയോ ?മറുപടിയുമായി നടൻ ആര്യ

വെറുതേ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളാണ് ഞാന്‍.
Arya, Sayyeshaa
Arya, Sayyeshaaഇൻസ്റ്റ​ഗ്രാം
Updated on
1 min read

സൗഹൃദങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന നടനാണ് ആര്യ. സുഹൃത്തുക്കൾക്കൊപ്പം ജോളിയടിച്ചിരിക്കുന്ന ആര്യയുടെ വിഡിയോ ഒക്കെ പലപ്പോഴും ഫാൻ പേജുകളിൽ വൈറലായി മാറാറുണ്ട്. എന്നാൽ വിവാ​ഹത്തിന് ശേഷം ആര്യ കുറച്ച് സീരിയസ് ആയോ എന്നൊരു സംശയം ആരാധകർക്കിടയിലുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ആര്യ. തന്റെ പുതിയ ചിത്രമായ മിസ്റ്റർ എക്സിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു കോളജിൽ പരിപാടിക്കെത്തിയതായിരുന്നു താരം. "എനിക്ക് കിട്ടിയ അനുഗ്രഹമാണ് സയ്യേഷ.

വെറുതേ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളാണ് ഞാന്‍. ഒരു പോയിന്റില്‍ സെറ്റില്‍ഡ് ആവണം, അതുവരെയുള്ള ജീവിതത്തിന് ഒരു ചെക്ക് വയ്ക്കണം എന്ന ഘട്ടത്തിലാണ് സയ്യേഷ ജീവിതത്തിലേക്ക് വന്നത്. അവള്‍ അങ്ങനെ ഒരു ചെക്ക് എന്റെ ജീവിതത്തില്‍ വച്ചു.

അതിന് ശേഷം മകള്‍ അരിയാന വന്നു, ജീവിതം കൂടുതല്‍ മനോഹരമായി. ജീവിതം കുറച്ചു കൂടി മെച്ചപ്പെട്ടു".- ആര്യ പറ‍ഞ്ഞു. ഇതിന് പിന്നാലെയാണ് വിവാഹത്തിന് ശേഷം എന്തുകൊണ്ടാണ് ഇത്ര സീരിയസ് ആയത് എന്ന ചോദ്യവുമായി അവതാരകനെത്തിയത്. കുടുംബം ആയതോടെ ജീവിതത്തില്‍ കുറച്ച് ഉത്തരവാദിത്വങ്ങളൊക്കെയായി എന്നായിരുന്നു ഇതിന് ആര്യയുടെ മറുപടി.

Arya, Sayyeshaa
'20 അടി ആഴം, കൊടുംതണുപ്പിൽ മുങ്ങിക്കിടന്നത് രണ്ട് മണിക്കൂർ, ശരീരം വിറയ്ക്കാൻ പോലും പാടില്ലായിരുന്നു'; അനുഭവം പറഞ്ഞ് ആര്യ

2019 ല്‍ ആണ് നടി സയ്യേഷ സൈഗാളുമായുള്ള ആര്യയുടെ വിവാഹം നടന്നത്. ആര്യയെക്കാള്‍ 16 വയസ്സ് പ്രായം കുറവാണ് സയ്യേഷയ്ക്ക്. ഗജനികാന്ത് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്.

Arya, Sayyeshaa
മോഡേണ്‍ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മില്‍ ബന്ധമില്ല; ആരാധകർക്ക് മറുപടി നല്‍കി ഗൗരി കൃഷ്ണന്‍

ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ട്രെഡീഷണല്‍ മുസ്ലീം ആചാരപ്രകാരമാണ് വിവാഹം നടന്നത്. 2021 ല്‍ ഇരുവര്‍ക്കും മകളും പിറന്നു. അതേസമയം വിവാഹത്തിന്റെ പേരില്‍ ആര്യക്ക് ആരും മാല ചാര്‍ത്തും എന്ന പേരില്‍ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു നടന്‍. പല പെണ്‍കുട്ടികളും ആര്യയെ വിവാഹം ചെയ്യാനുള്ള ആ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിൽ വൻതോതിൽ വിമർശനങ്ങളും നടന് നേരിടേണ്ടി വന്നിരുന്നു.

Summary

Cinema News: Actor Arya opens up about his family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com