'എല്ലാം കള്ള സന്യാസിമാര്‍; നാട്ടില്‍ ക്രൈം ചെയ്തിട്ട് ഒളിച്ചിരിക്കാന്‍ വന്നവര്‍'; അനുഭവം പങ്കിട്ട് ആര്യ

കൊലപാതകം വരെ ചെയ്ത് വന്ന് ഒളിച്ചിരിക്കുന്നവരാണ്
Arya
Arya
Updated on
1 min read

ആര്യയുടെ കരിയറിലെ നിര്‍ണായക ചിത്രമാണ് നാന്‍ കടവുള്‍. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിലെ ആര്യയുടെ പ്രകടനം ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ആര്യ. പുതിയ ചിത്രം മിസ്റ്റര്‍ എക്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ആര്യ മനസ് തുറന്നത്.

Arya
ത്രില്ലർ മുതൽ കോമഡി വരെ; ഈ വാരാന്ത്യം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

നാന്‍ കടവുളിനായി വാരണാസിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ കണ്ടുമുട്ടിയ സന്യാസിമാരെക്കുറിച്ചാണ് ആര്യ സംസാരിക്കുന്നത്. താന്‍ കണ്ടുമുട്ടിയ സന്യാസിമാരില്‍ ഭൂരിഭാഗവും നാട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ക്രൈമുകള്‍ ചെയ്ത ശേഷം ഒളിച്ചിരിക്കാന്‍ വന്നവരാണെന്നാണ് ആര്യ പറയുന്നത്.

Arya
ആര്‍ത്തവം ഒന്നിനും ഒഴിവുകഴിവല്ലെന്ന് ശ്രീലീല; കാശ് കൊടുത്താണോ ഡോക്ടറായത്? രൂക്ഷവിമര്‍ശനം നേരിട്ട് നടി

''വാരണാസിയില്‍ നാന്‍ കടവുള്‍ ചെയ്യുമ്പോള്‍ ഒരുപാട് സ്വാമിമാരുണ്ടായിരുന്നു. എല്ലാം വ്യാജ സ്വാമിമാരായിരുന്നു. കൊലപാതകം വരെ ചെയ്ത് വന്ന് ഒളിച്ചിരിക്കുന്നവരാണ്. 60 ശതമാനം പേരും ജെനുവിനാണ്. പക്ഷെ ബാക്കിയുള്ള 40 ശതമാനം ക്രിമിനലുകളാണ്. ഒരു സ്വാമിയോട് പേര് ചോദിച്ചാല്‍ സന്യാസിയാണെന്നേ പറയൂ. അവര്‍ക്ക് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡുമൊന്നും കാണില്ലല്ലോ. ഞാന്‍ കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗവും ഒളിച്ചു താമസിക്കുന്നവരാണ്. നാട്ടില്‍ എന്തെങ്കിലും ക്രൈം ചെയ്ത് അവിടെ വന്ന് രണ്ടോ മൂന്നോ നാലോ വര്‍ഷമായി ഒളിച്ച് കഴിയുകയാണ്. കുംഭമേളയുടെ ഇടയില്‍ ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ പൊലീസുകാര്‍ പറഞ്ഞത് ഞങ്ങളുടെ കയ്യിലുള്ളത് സാധാരണ തോക്കാണ്.അവരുടെ കയ്യില്‍ എകെ 47 നാണ്. അതുകൊണ്ട് സൂക്ഷിക്കണം എന്നാണ്.'' ആര്യ പറയുന്നു.

2009 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നാന്‍ കടവുള്‍. ബാലയാണ് ചിത്രത്തിന്റെ സംവിധാനം. ജയമോഹന്‍ ആയിരുന്നു ചിത്രത്തിന്റെ രചന. പൂജ, രാജേന്ദ്രന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിലൂടെ ബാലയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

Summary

Arya recalls meeting fugitives hiding in Varanasi as sanyasi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com