

ആരാധകര്‍ കാത്തിരിക്കുന്ന സിനിയമാണ് യാഷ് നായകനാകുന്ന ടോക്‌സിക്. കെജിഎഫ് പരമ്പര നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തിന് ശേഷം വരുന്ന യാഷ് ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്മേലുള്ളത്. കെജിഎഫിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി മൂന്ന് വര്‍ഷമായിട്ടും യാഷിന്റേതായി മറ്റൊരു സിനിമയും ഇതുവരെ ഇറങ്ങിയിട്ടില്ല. യാഷിനെ വീണ്ടും സ്‌ക്രീനില്‍ കാണാനായും ആരാധകര്‍ കാത്തിരിക്കുകയാണ്.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ടോക്‌സിക്കിന്റെ പ്രഖ്യാപനം. പല റൂമറുകളേയും തള്ളിക്കൊണ്ട് കെജിഎഫിന് ശേഷം യാഷ് കൈ കൊടുത്തത് മലയാളി സംവിധായക ഗീതു മോഹന്‍ദാസിനാണ്. മൂത്തോന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്ക്. ഗീതുവിനെപ്പോലൊരു സംവിധായക യാഷിനെപ്പോലൊരു മാസ് ഹീറോയെ എങ്ങനെയാകും അണിയിച്ചൊരുക്കുക എന്നത് ആരാധകര്‍ക്കിടയില്‍ വലിയ കൗതുകമാണ് സൃഷ്ടിച്ചത്.
ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്. ഗീതു ഇതുവരെ ചെയ്ത സിനിമകളേക്കാളെല്ലാം വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന, ഹോളിവുഡ് ടച്ചുള്ളൊരു മാസ് ചിത്രമാകും ടോക്‌സിക് എന്നുറപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. ഇതോടെ സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന്റെ ആഴവും കൂടി.
എന്നാല്‍ ടോക്‌സിക്കാനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുന്നത് ചില ആശങ്കകളും ജനിപ്പിച്ചിട്ടുണ്ട്. 2023 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ഇതുവരേയും പൂര്‍ത്തിയാക്കിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം 60 ശതമാനം വരേയെ ചിത്രീകരണം കഴിഞ്ഞിട്ടുള്ളൂ. ചിത്രത്തിന്റെ ബജറ്റ് പ്രതീക്ഷിച്ചതിലും ഉയര്‍ന്നുവെന്നും 600 കോടിയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രീകരണത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ വലിയ തോതില്‍ മരങ്ങള്‍ വെട്ടിയതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തതും സിനിമയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് സിനിമയുടെ സംവിധാനം ഗീതുവില്‍ നിന്നും യാഷ് ഏറ്റെടുത്തുവെന്നാണ്. അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. കെജിഎഫ് നേടിയ വിജയത്തോടെ സിനിമയുടെ പരാജയത്തെക്കുറിച്ച് യാഷ് ഉത്കണ്ഠയിലാണ്. അതിനാല്‍ എല്ലാം സ്വന്തം നിയന്ത്രണത്തില്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് യാഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യാഷ് അമിതമായി ഇടപെടുന്നത് സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും പലപ്പോഴായി ഷൂട്ട് നിര്‍ത്തി വെക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യാഷ പല രംഗങ്ങളും വീണ്ടും ചിത്രീകരിക്കുകയും അഭിനേതാക്കളെ മാറ്റുകയുമൊക്കെ ചെയ്യുന്നത് പതിവായതും സിനിമയുടെ ചിത്രീകരണത്തിന് തടസമായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടോക്‌സിക്കിന്റെ സെറ്റിലെ തുടര്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും കാരണം സിനിമ പരാജയപ്പെടുമോ എന്ന ഭയം യാഷിനുണ്ടെന്നും അതാണ് രാമായണിലേയും മറ്റൊരു സിനിമയിലേയും സപ്പോര്‍ട്ടിങ് വേഷങ്ങള്‍ ചെയ്യാന്‍ യാഷ് തീരുമാനിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. നിലവില്‍ മുംബൈയിലാണ് ടോക്‌സിക്കിന്റെ ചിത്രീകരണം നടക്കുന്നത്. 45 ദിവസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളില്‍ വമ്പന്‍ ആക്ഷന്‍ രംഗമാണ് ചിത്രീകരിക്കുന്നത്. ജോണ്‍ വിക്ക് സീരീസും ഫാസ്റ്റ് ആന്റ് ഫ്യൂരിയസുമൊക്കെ ചെയ്ത ജെജെ പെരിയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates