'അമ്മ'യില്‍ പ്രതിസന്ധി തുടരുന്നു; അഡ്‌ഹോക് കമ്മിറ്റിയിലും രാജി

നടി മല്ലിക സുകുമാരനും അമ്മയില്‍ നിന്നും രാജിവച്ചിരുന്നു
amma office
amma office
Updated on
1 min read

താരസംഘടനയായ അമ്മയിലെ പോര് തുടരുന്നു. ഭരണസമിതി രാജിവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഡ്‌ഹോക് കമ്മിറ്റിയിലും രാജി. നടി ആശ അരവിന്ദാണ് രാജിവച്ചിരിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് രാജി അറിയിച്ചത്. നടനും എംഎല്‍എയുമായ രമേഷ് പിഷാരടി നയിക്കുന്ന ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിലെ അംഗമായിരുന്നു ആശ അരവിന്ദ്.

amma office
'സത്യത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം'; അമ്മയില്‍ നിന്നും രാജിവച്ച് മല്ലിക സുകുമാരന്‍

നേരത്തെ നടി മല്ലിക സുകുമാരനും അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. മുന്‍ പ്രസിഡന്റ് ശ്വേത മേനോന് പിന്തുണ അറിയിച്ചു കൊണ്ടാണ് മല്ലിക രാജിവച്ചത്. 'സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. നിന്നും....സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം...

amma office
'അന്ന് ഞങ്ങള്‍ക്ക് ചായയും സമൂസയും വിറ്റ 10 വയസുകാരന്‍, അവന്‍ വളര്‍ന്ന് ഷാരൂഖ് ഖാന്‍ ആയി'; ഓര്‍മ പങ്കിട്ട് പങ്കജ് കപൂര്‍

ശ്വേതയ്‌ക്കൊപ്പം' എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും മല്ലിക സുകുമാരന്‍ ശ്വേത മേനോനെ പിന്തുണച്ചിരുന്നു. ശ്വേത മേനോന്‍ അല്ല രാജി വെക്കേണ്ടിയിരുന്നത്. ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് രാജി വെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. പിന്നാലെയാണ് മല്ലിക സുകുമാരന്‍ താന്‍ സംഘടനയില്‍ നിന്നു തന്നെ രാജി വച്ചതായി അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആശ അരവിന്ദും രാജി വച്ചിരിക്കുന്നത്.

മുന്‍ മന്ത്രി ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, സാദിഖ്, ദേവി ചന്ദന, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കലാവധി. ഇതിനിടെ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിയെ കണ്ടെത്തണം.

Summary

Asha Aravind quits from Adhoc Committee of AMMA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com