ആ മാജിക് കാണാൻ റെഡിയായിക്കോ! 'ആശകൾ ആയിരം' ഒടിടിയിൽ ഉടനെത്തും; സ്ട്രീമിങ് തീയതി പുറത്ത്

നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് കാളിദാസും ജയറാമും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നത്.
Ashakal Aayiram
Ashakal Aayiram ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' ഒടിടിയിലേക്ക്. ഏപ്രിൽ 17 മുതൽ സീ 5ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി സീ5 തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സ്ട്രീമിങ് തീയതി പുറത്തുവിട്ടത്.

നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് കാളിദാസും ജയറാമും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നത്. "ഒരു അച്ഛനും മകനും ചേർന്നുള്ള മാജിക് സ്‌ക്രീനിൽ കാണാൻ തയ്യാറെടുക്കൂ. ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന 'ആശകൾ ആയിരം' ഏപ്രിൽ 17 മുതൽ സീ ഫൈവ് മലയാളത്തിൽ," എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വാർത്ത പങ്കുവെച്ചത്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധേയനായ കാളിദാസ്, ഉത്തരവാദിത്വങ്ങളില്ലാത്ത സിനിമ മോഹിയായ മകനായാണ് ചിത്രത്തിൽ എത്തുന്നത്.

Ashakal Aayiram
'കുലപുരുഷന്മാർക്ക് അത്ര ദഹിച്ചിട്ടില്യ! ഇവളുമാർക്കൊക്കെ എന്ത് കഥ ?'; 'വാഴ 3' പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമ പ്രേക്ഷകർക്കു സുപരിചിതനായ ജി പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.

Ashakal Aayiram
'നിങ്ങൾക്കിത് ഹറാം ആയിരിക്കും, എനിക്കിത് ഹലാലാ'; 'കാട്ടാളൻ' ട്രെയ്‌ലർ

അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ആശകൾ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി, രമേഷ് പിഷാരടി, ഇഷാനി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവർ അവതരിപ്പിക്കുന്നു.

Summary

Cinema News: Ashakal Aayiram OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com