'കല്യാണിയുടെ കഷ്ടപ്പാട് നേരിട്ട് കണ്ടതാണ്, കുത്തുപാളയെടുക്കാനല്ല നിര്‍മാതാവ് സിനിമയെടുക്കുന്നത്'; വിമര്‍ശകരോട് അഷ്‌റഫ് ഗുരുക്കള്‍

അരോചക പോസ്റ്റുകള്‍ വരാതിരിക്കട്ടെ
Ashraf Gurukal on Lokah
Ashraf Gurukal on Lokahഫെയ്സ്ബുക്ക്
Updated on
1 min read

ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുന്ന ലോക ചാപ്റ്റര്‍ 1: ചന്ദ്രയെ വിമര്‍ശിച്ച ഡോ ബി ഇക്ബാലിന്റെ പ്രതികരണം വാര്‍ത്തയായിരുന്നു. ലോക അരോചകമാണെന്നാണ് ബി ഇക്ബാല്‍ പറഞ്ഞത്. ഇപ്പോഴിതാ ഡോ. ബി ഇക്ബാലിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയ അഷ്‌റഫ് ഗുരുക്കള്‍.

Ashraf Gurukal on Lokah
'സൗന്ദര്യയുടെ ജീവനെടുത്ത വിമാനത്തില്‍ ഞാനും ഒപ്പമുണ്ടാകേണ്ടതായിരുന്നു'; 21വര്‍ഷങ്ങള്‍ക്ക് ശേഷം മീനയുടെ വെളിപ്പെടുത്തല്‍

കല്യാണി പ്രിയദർശന്‍ സിനിമയ്ക്കായി എടുത്ത പരിശ്രമം താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതിനുള്ള അംഗീകാരമാണ് ചിത്രം നേടിയ വിജയം. സിനിമയ്ക്ക് കണ്ണേറ് കിട്ടാതിരിക്കാനാണെങ്കില്‍ പോലും ഇത്തരം അരോചക പോസ്റ്റുകള്‍ വരാതിരിക്കട്ടെയെന്നും അഷ്‌റഫ് ഗുരുക്കള്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

Ashraf Gurukal on Lokah
'സൂപ്പര്‍ഹീറോയിനെ ആഘോഷിക്കുമ്പോള്‍ ഈ ഹീറോയെ മറക്കരുത്'; ലോകയുടെ വിജയത്തില്‍ അസൂയയെന്ന് വിമര്‍ശനം; മംമ്തയുടെ മറുപടി

ബി ഇക്ബാല്‍ സാറിന്റെ ലോക അരോചകം എന്ന കുറിപ്പിനൊരു മറുപടിയാണ്. ഒരു നിര്‍മാതാവ് പണം ഇറക്കുന്നത് അദേഹത്തിന്റെ വീട്ടുകാരോടുള്ള വെല്ലുവിളി അല്ല. ഉദാഹരണം, ദേ ഞാന്‍ സിനിമ പിടിച്ച് കുത്തു പാള യെടുക്കാന്‍ പോകുന്നു ഈ നമ്മുടെ തറവാട് ഞാന്‍ തരിപ്പണം ആക്കും എന്നൊന്നും അല്ല. മറിച്ച് പ്രേഷകര്‍ക്കു രണ്ടു മണികൂറുകളോളം ആസ്വദിക്കാന്‍ ആണ്. ആതീരുമാനത്തില്‍ തൊണ്ണൂറ്റി ഒന്‍പതല്ല നൂറു ശതമാനം വിജയമാണ് ലോക എന്ന ചിത്രം.

അന്യ ഭാഷക്കാര്‍ വരെ ഈ സിനിമയെ കുറിച്ച് അങ്ങനെ തന്നെയാണ് പറഞ്ഞതും എഴുതിയതും. ഒരു സംവിധായകന്റെ സ്വപ്നമാണ് സാര്‍ ഒരു സിനിമ. ഒരു പാട് പേരുടെ ജീവിത മാര്‍ഗവും. അതില്‍ ആദ്യമായി ദുല്‍ഖര്‍ കമ്പനിയോട് നന്ദി പറയുന്നു. ഈ സിനിമയില്‍ ആര്‍ട്ടിസ്റ്റികള്‍ കുറവാണ്. പക്ഷെ കല്യാണി എന്ന ആര്‍ടിസ്റ്റ് ആക്ഷന്‍ രംഗങ്ങളില്‍ എടുത്ത ഒരു എഫര്‍ട്ട് ഉണ്ട്.

അത് ഞാന്‍ എടുത്തു പറയാന്‍ കാരണം ലോക യിലെ ഏറ്റവും ചെറിയ ഒരു ഫൈറ്റ് കോരിയൊ ഗ്രാഫി ചെയ്ത ആള്‍ എന്ന നിലയില്‍ ആ കുട്ടി അന്ന് കഷ്ട്ടപെടുന്നത് കൂടി കണ്ടവനാണ് ഞാന്‍. ശേഷം എത്രയോ ടാസ്‌ക് എടുത്ത് ചെയ്ത ഫൈട്ടുകള്‍ ഉണ്ട് അതിന്റ യൊക്കെ അംഗീകാരം ആണ് ആസിനിമ ഇന്നും തിയേറ്റര്‍ നടക്കുന്നതും നിര്‍മാതവ് ലാഭം എടുക്കുന്നതും. കുറ്റം പറയാന്‍ എളുപ്പം ആണ്

വിജയിപ്പിച്ചെടുക്കുക അസാധ്യവും. അവിടെ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ നല്ലൊരു ആസ്വധന സിനിമ. സിനിമയിലെ ഓരോ ഫ്രെയിമും, അതിന്റ ബിജിഎം തുടങ്ങി എല്ലാം എല്ലാം. ഇനിയും ഇതുപോലെ സിനിമകള്‍ ഇറങ്ങട്ടെ വന്‍ ഹിറ്റാവട്ടെ. സിനിമയ്ക്ക് കണ്ണേര്‍ തട്ടാതിരിക്കാന്‍ ആണെങ്കില്‍പോലും ഇത്തരം അരോചക പോസ്റ്ററുകള്‍ വരാതിരിക്കട്ടെ.

Summary

Ashraf Gurukal gives reply to Dr. B Iqbal for his criticism on Lokah. Lauds the efforts of Kalyani Priyadarshan as he recalls his experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com