എന്തായാലും ഞങ്ങള്‍ ഡിഐവൈഎഫുകാര്‍ക്ക് ഒരൊറ്റ നയമുള്ളൂ, 'എല്ലാം ശരിയാകും'; ആസിഫ് അലിയും രജീഷയും ഒന്നിക്കുന്നു

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
രജീഷയും ആസിഫും എല്ലാം ശരിയാകും പോസ്റ്ററിൽ
രജീഷയും ആസിഫും എല്ലാം ശരിയാകും പോസ്റ്ററിൽ
Updated on: 
1 min read

ആസിഫ് അലിയും രജീഷ വിജയനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. എല്ലാം ശരിയാകും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡിഐവൈഎഫുകാരനായിട്ടാണ് താരം എത്തുന്നത്. രസകരമായ അടിക്കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റര്‍. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങള്‍ DIYF കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. 'എല്ലാം ശരിയാകും '- എന്നാണ് താരം കുറിച്ചത്. ജൂണ്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. ചുവന്ന മാല കഴുത്തിലിട്ട് നില്‍ക്കുന്ന ആസിഫാണ് പോസ്റ്ററില്‍. തൊട്ടു പിന്നിലായി ആസിഫിനെ നോക്കി നില്‍ക്കുന്ന രജീഷയേയും കാണാം. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് സൂചന. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 

ആദ്യരാത്രി എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കുന്നത്. ഒസേപ്പച്ചനാണ് സംഗീതം. തോമസ് തിരുവല്ലയും ഡോ പോള്‍ വര്‍ഗീസും ചേര്‍ന്നാണ് നിര്‍മാണം. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയനും ആസിഫ് അലിയും ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER