'അഭിനയം അല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല; ഞാനിപ്പോഴും ഒരു പുതുമുഖം'

ഞാൻ മുൻപത്തേക്കാൾ കുറേക്കൂടി പക്വതയുള്ള ആളായിട്ടുണ്ടെന്നാണ് എനിക്ക് ചുറ്റുമുള്ളവർ പറയുന്നത്.
Askar Ali
Askar Aliഇൻസ്റ്റ​ഗ്രാം
Updated on
1 min read

സിനിമയിലെത്തിയിട്ട് ഏകദേശം ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു എന്ന വസ്തുത തനിക്ക് ഒട്ടും ഉൾക്കൊള്ളാനായിട്ടില്ലെന്ന് നടൻ അസ്കർ അലി. ഇപ്പോഴും ഒരു പുതുമുഖമായാണ് തനിക്ക് തോന്നുന്നതെന്നും അസ്കർ സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "സിനിമയിലെത്തിയിട്ട് ഒരു പതിറ്റാണ്ടായി എന്ന കാര്യമൊന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

ഞാനിപ്പോഴും എന്നെ ഒരു പുതുമുഖമായി തന്നെയാണ് കാണുന്നത്. എപ്പോഴത്തെയും പോലെ ആകാംക്ഷയിലും ആവേശത്തിലുമാണ് ഞാൻ". - അസ്കർ പറഞ്ഞു. "വർഷങ്ങളായി, ഒരു നടൻ എന്ന നിലയിൽ എന്റെ ബലഹീനതകൾ എന്തൊക്കെയാണെന്ന് എനിക്ക് നന്നായി അറിയാം.

അതുകൊണ്ട് തന്നെ ഡബ്ബിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഞാൻ ശ്രമിച്ചു. ഞാൻ മുൻപത്തേക്കാൾ കുറേക്കൂടി പക്വതയുള്ള ആളായിട്ടുണ്ടെന്നാണ് എനിക്ക് ചുറ്റുമുള്ളവർ പറയുന്നത്. എന്റെ ചില മേഖലകളിലെ ഇംപ്രൂവ്മെന്റ് കാണുമ്പോൾ സംവിധായകർ എന്നെ അഭിനന്ദിക്കാറുണ്ട്. ഇതെല്ലാം ശരിക്കും എനിക്കൊരു പ്രോത്സാഹനമാണ്.

Askar Ali
'തൂക്കിയല്ലോ കുട്ടേട്ടാ...'; 'പ്രിയം' ഇറങ്ങിയ സമയം അജു ഫോണ്‍ വിളിക്കുമായിരുന്നുവെന്ന് ദീപ നായര്‍; കമന്റുകളുമായി ആരാധകര്‍

അഭിനയം അല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല. അതുകൊണ്ട് കഠിനാധ്വാനം ചെയ്യാനും എന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താനും എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യും".- അസ്കർ കൂട്ടിച്ചേർത്തു. ഒമ്പത് വർഷത്തിനിടെ അഞ്ച് സിനിമകളിൽ മാത്രമാണ് അസ്കർ അഭിനയിച്ചിരിക്കുന്നത്.

Askar Ali
'പൊങ്കാലയ്ക്കിടെ വിഡിയോകളെടുത്ത് പ്രചരിപ്പിച്ചു; ഭക്തരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്'; കണ്ണുനിറഞ്ഞ് അന്ന രാജന്‍

അസ്കറിന്റെ കരിയറിലെ ആറാമത്തെ ചിത്രം കൂടിയാണ് മിസ്റ്ററി ത്രില്ലറായ സംഭവം അധ്യായം ഒന്ന്. ജിത്തു സതീശൻ മം​ഗലത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൈജു കുറുപ്പ് നായകനായെത്തുന്ന ആരം ആണ് അസ്കറിന്റേതായി ഇപ്പോൾ അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം.

Summary

Cinema News: Actor Askar Ali talks about his career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com