'ഇപ്പോള്‍ പ്രോഗ്രാം ഒന്നുമില്ലേ? വെറുതെ ഇരിക്കുവാണോ?; അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി അശ്വതി ശ്രീകാന്ത്

ശരിയാണ്, റിയാലില്‍റ്റി ഷോകള്‍ ചെയ്യുന്നില്ല,
Aswathy Sreekanth
Aswathy Sreekanthഇന്‍സ്റ്റഗ്രാം
Updated on
1 min read

തന്നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ പരിപാടികള്‍ ഒന്നുമില്ലേ, വെറുതെയിരിക്കുകയാണോ എന്നൊക്കെ ചോദിക്കുന്നവര്‍ക്കാണ് അശ്വതി സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ റിയാലിറ്റി ഷോകള്‍ ചെയ്യുന്നില്ലെന്നും ചക്കപ്പഴം നിര്‍ത്തിയിട്ട് രണ്ട് കൊല്ലമായെന്നും അശ്വതി പറയുന്നു.

Aswathy Sreekanth
'ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ'; ശോഭനയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് അജു വർ​ഗീസ്

ജനപ്രീയ അവതാരകയായ അശ്വതി പിന്നീട് അഭിനയത്തിലേക്കും ചുവടുവെക്കുകയായിരുന്നു. ചക്കപ്പഴത്തിലൂടെയാണ് അശ്വതിയുടെ തുടക്കം. പരമ്പരയിലെ പ്രകടനം കയ്യടി നേടിയതോടെ അശ്വതിയെ തേടി സിനിമകളുമെത്തി. ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് അശ്വതി. അത് എന്തുകൊണ്ടാണെന്ന് തന്റെ കുറിപ്പില്‍ അശ്വതി വ്യക്തമാക്കുന്നുണ്ട്. അശ്വതി ശ്രീകാന്തിന്റെ വാക്കുകള്‍:

Aswathy Sreekanth
കേരള ക്രൈം ഫയൽസ് സീസൺ 3 വരുന്നു; മലയാളത്തില്‍ പുതിയ സീരീസുകള്‍ പ്രഖ്യാപിച്ച് ജിയോ ഹോട്ട്സ്റ്റാർ

ഇപ്പോള്‍ പ്രോഗ്രാം ഒന്നുമില്ലേ ? ചക്കപ്പഴം നിര്‍ത്തിയോ ? വെറുതെ ഇരിക്കുവാണോ? സിനിമ വല്ലോം ചെയ്യുന്നുണ്ടോ? ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യങ്ങളാണ്. ശരിയാണ്, റിയാലില്‍റ്റി ഷോകള്‍ ചെയ്യുന്നില്ല, ചക്കപ്പഴം അവസാനിച്ചിട്ട് രണ്ട് വര്‍ഷമാവുന്നു. പുതുതായി വന്ന ലോങ്ങ് ടേം പ്രോജക്ട് ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. മാസത്തില്‍ മൂന്ന് നാല് ദിവസത്തിനപ്പുറം കമ്മിറ്റ്‌മെന്റ് വേണ്ട ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു സ്വപ്നത്തിന് പുറകെയാണ്. And it's 'Becoming' .

ഇനിയും കഥയുടെ ആ ഭാഗം അറിയാത്തവരോടാണ്. 'ബിക്കമ്മിങ്' ഞാന്‍ ഫൗണ്ടര്‍ ആയ ഒരു മെന്റല്‍ വെല്‍നസ് പ്ലാറ്റ്‌ഫോം ആണ്. ലോകത്ത് എവിടെ നിന്നും മലയാളിയായ സൈക്കോളജിസ്റ്റിനോടോ നിന്നോ കോച്ചിനോടോ സംസാരിക്കാനും സര്‍വീസ് എടുക്കാനും സഹായിക്കുന്ന പ്ലാറ്റ്‌ഫോം. കഴിവും ക്വാളിഫിക്കേഷനുമുള്ള ആളുകളെ കണ്ടെത്തി.

അതിന്റെ ഭാഗമാക്കുക എന്നത് ഒരു വലിയ മിഷന്‍ തന്നെ ആയിരുന്നു - ഇപ്പോഴും ചേര്‍ത്തും പുതുക്കിയും തിരുത്തിയും മാറ്റിയും ഒക്കെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും ഒരു പോലെ അഫോര്‍ഡബിള്‍ ആക്കാനും ഏത് സമയത്തും ആക്‌സസിബിള്‍ ആക്കാനും മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട സ്റ്റിഗ്മ മാറ്റിയെടുക്കാനും ഒക്കെയുള്ള ശ്രമങ്ങളിലാണ് പണവും സമയവും എനര്‍ജിയും ഒക്കെ ഇന്‍വെസ്റ്റ് ചെയ്യുന്നത്.

മനുഷ്യരുടെ ജീവിതത്തില്‍ മാറ്റമുണ്ടാവുമ്പോള്‍, അതിനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം അലയ്‌നിങ് വിത്ത് ഔര്‍ പര്‍പ്പസ് എന്നൊക്കെ തോന്നുന്ന അവസ്ഥ. ദാറ്റസ് എ ബ്യൂട്ടിഫുള്‍ സ്‌പേസ് ടു ബി - സ്‌ക്രീനില്‍ ഇനി കാണില്ല എന്നല്ല, ഇപ്പോള്‍ ഇതാണ് പ്രയോരിറ്റി എന്നാണ്.

Summary

Aswathy Sreekanth why she is not appearing in any programs or movies recently. says her prioriy is something ele.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com