കുട്ടി അയാളുടേതല്ല എന്ന് പറഞ്ഞു, ഉപദ്രവിക്കുന്നതിന്റെ വീഡിയോ തെളിവുണ്ട്; ദിലീപന്‍ പുഗഴേന്തിക്കെതിരെ അതുല്യ പാലക്കല്‍

''ശാരീരികവും മാനസികവുമായ ഉപദ്രവം ഭയന്നാണ് അയാളില്‍നിന്ന് ഓടി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്''
athulya palakkal, dileepan pugazhendthi
അതുല്യ പാലയ്ക്കല്‍, ദിലീപന്‍ പുഗഴേന്തിഇന്‍സ്റ്റഗ്രാം
Updated on
2 min read

തമിഴ് സിനിമാ നടനും നിര്‍മാതാവുമായ ദിലീപന്‍ പുഗഴേന്തിക്കെതിരെ ഗുരുതര ആരോപണവുമായി അതുല്യ പാലക്കല്‍. ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയായിരുന്നു അതുല്യയുടെ പ്രതികരണം.

ശാരീരികവും മാനസികവുമായ ഉപദ്രവം ഭയന്നാണ് അയാളില്‍നിന്ന് ഓടി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതെന്നും ഇപ്പോള്‍ ആ വ്യക്തി തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണെന്നും അതുല്യ പറയുന്നു. നടന്‍ ദിലീപനുമായി കഴിഞ്ഞ വര്‍ഷമായിരുന്നു അതുല്യ പാലക്കലിന്റെ വിവാഹം. പിന്നീട്പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. അതുല്യ സ്വന്തം വീട്ടിലേക്കു മടങ്ങുകയും ഒരു കുട്ടിക്കു ജന്മം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ദിലീപന്‍ സമൂഹ മാധ്യമങ്ങളിലൂടെ അതുല്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. അതുല്യയും കുടുംബവും കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നുമായിരുന്നു ദിലീപന്‍ ആരോപിച്ചത്.

ദിലീപന് എതിരെ ഡിവോഴ്‌സ് അടക്കമുള്ള കേസുകള്‍ അതുല്യ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ദിലീപനെതിരെ ചില നിര്‍ണായക വെളിപ്പെടുത്തലുമായി അതുല്യ ലൈവ് വിഡിയോയില്‍ എത്തിയത്. തന്റെ കൈയില്‍ വീഡിയോ തെളിവുകളുണ്ട്. താമസിയാതെ പുറത്തുവിടുമെന്നും അതുല്യ പറഞ്ഞു.

athulya palakkal, dileepan pugazhendthi
'അനിയനെ ഓര്‍ത്ത് അഭിമാനിക്കുന്നു, അവന്റെ ഏറ്റവും വലിയ ആഗ്രഹമാണിത്': ആടുജീവിതം കണ്ട് ഇന്ദ്രജിത്ത്

ദിലീപന്‍ എന്ന വ്യക്തി എന്നെയും കുടുംബത്തെയും വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നത് നിങ്ങള്‍ കണ്ടു കാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഇത്രയും കാലം മിണ്ടാതെ ഇരുന്നത് കോടതിയില്‍ കേസ് നടക്കുന്നത് കൊണ്ടും ആരോഗ്യപരമായി വയ്യാഞ്ഞതുകൊണ്ടും ആണ്. ഞാന്‍ പ്രഗ്‌നന്റ് ആയിരുന്നു. പിന്നെ ഡെലിവറിയും. അതാണ് മിണ്ടാതെ ഇരുന്നത്. ആ വീട്ടില്‍ എന്റെ അവസ്ഥ അത്രയും മോശം ആയിരുന്നുവെന്നും അതുല്യ പറഞ്ഞു.

ശാരീരികവും മാനസികവുമായി എന്നെ അത്രയും അയാള്‍ ഉപദ്രവിച്ചു. എനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ ആകുമായിരുന്നില്ല. എന്റെ വീട്ടുകാര്‍ വിളിച്ചാല്‍ അവന്‍ ബ്ലോക്ക് ചെയ്ത വയ്ക്കും. ഫോണ്‍ തരില്ല. അവര്‍ക്ക് എന്നോടോ എനിക്ക് അവരോടോ സംസാരിക്കാന്‍ ആകുമായിരുന്നില്ല. ഉപദ്രവം സഹിക്കാന്‍ വയ്യാതെ വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചു. ഇവന്‍ അറിയാതെ എന്റെ അനുജത്തിയുടെ ഫോണിലേക്ക് അവന്റെ അനുജത്തിയുടെ ഫോണില്‍ വിളിച്ചാണ് എന്നെ എങ്ങനെയും രക്ഷിക്കണം എന്ന് പറയുന്നത്. പൊലീസും അഭിഭാഷകരും പാര്‍ട്ടി അംഗങ്ങളുമൊക്കെയായാണ് എന്റെ വീട്ടുകാര്‍ എന്നെ കൂട്ടാനായി എത്തിയത്. അങ്ങനെയാണ് തിരിച്ച് ഞാന്‍ കോഴിക്കോട്ട് എത്തിയത്. ഡൊമസ്റ്റിക് വയലന്‍സിന് ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ എന്റെ ചേട്ടന്‍ ചോദിച്ചുവെന്നും അതു നല്‍കാത്തതുകൊണ്ടാണ് എന്റെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയതെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്.

എന്റെ ചേട്ടന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശത്തു പോകുകയും ചെയ്തു. അവന്‍ അറിയേണ്ടത് ഈ പൈസ ഞങ്ങള്‍ക്ക് എവിടെ നിന്നു കിട്ടി എന്നാണ്. എന്റെ അമ്മ സിങ്കിള്‍ മദര്‍ ആണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ മൂന്നുപേരെയും വളര്‍ത്തിയത്. എന്നാല്‍ അവന്റെ കാഴ്ചപ്പാടില്‍ സിങ്കിള്‍ മദര്‍ എന്ന് പറഞ്ഞാല്‍ മോശം രീതിയില്‍ കാശുണ്ടാക്കുന്നു എന്നാണ്. എന്റെ അമ്മയ്ക്ക് എവിടെ നിന്നാണ് പണം, വേറെ പരിപാടിക്ക് പോയതാണോ എന്നുള്ള ചോദ്യങ്ങള്‍ ആണ് അവന്‍ ചോദിക്കുന്നത്. സിങ്കിള്‍ മദര്‍ വേശ്യയാണെന്നും അവരുടെ മക്കളും ആ രീതിയിലാകും പോകുകയെന്നും ഇയാള്‍ പറഞ്ഞു.

എന്നെയും വീട്ടുകാരെയും തമ്മില്‍ തല്ലിക്കാന്‍ മാക്‌സിമം ശ്രമിച്ചു. പരാമവധി എന്നെ ഉപദ്രവിക്കും. അടിച്ച ശേഷം എന്നോടു മേക്കപ്പ് ഇട്ടുവരാന്‍ പറയും. നാട്ടുകാരെയും എന്റെ വീട്ടുകാരെയും കാണിക്കാന്‍ വേണ്ടിയാണത്. അവന്റെ ഫോളോവേഴ്സിനെയും അവന്റെ എക്‌സ് റിലേഷന്‍ ഷിപ്പില്‍ ഉള്ള ആളുകളെയും കാണിക്കാന്‍ വേണ്ടി നല്ല ഫോട്ടോയും വിഡിയോയും എടുക്കും അത് പോസ്റ്റ് ചെയ്യും. എന്റെ എക്‌സ് റിലേഷന്‍ഷിപ്പിന്റെ പേരും പറഞ്ഞാണ് എന്നെ ഉപദ്രവിക്കുന്നത്. വിവാഹത്തിനു മുന്‍പേ അതെല്ലാം ഞാന്‍ പറഞ്ഞതാണ്. ലിപ്സ്റ്റിക് ഇടാന്‍ ആകില്ല, ഞാന്‍ ഡ്രസ് ധരിക്കുന്നതില്‍ വരെ പ്രശ്‌നങ്ങള്‍ ആണ്. ചുമന്ന ലിപ്സ്റ്റിക് ഇട്ടാല്‍ വേശ്യ എന്നാണ് അയാള്‍ പറയുന്നത്. ആറുമാസം ഇയാളാണ് എന്റെ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്. ഷോര്‍ട്‌സ് ധരിച്ചതിന് മുറ്റത്തുവച്ച് അത് ഊരി വാങ്ങിയിട്ടുണ്ട്. അങ്ങനെ ഉപദ്രവങ്ങള്‍ സഹികെട്ടാണ് ഞാന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോരുന്നത്.

ഡെലിവറിയുടെ സമയത്തുപോലും എനിക്ക് സമാധാനം തന്നിട്ടില്ല. ഇത്രയും ഉപദ്രവിച്ച ആള്‍ക്ക് എന്റെ കുഞ്ഞിനെ എങ്ങനെ കാണിച്ചുകൊടുക്കും. കുഞ്ഞ് അയാളുടെയല്ല, ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നൊക്കെ പറഞ്ഞതാണ്. മൂന്നാം മാസത്തിലൊക്കെ ഉപദ്രവമായിരുന്നു. എന്റെ കുഞ്ഞിനെ രക്ഷപെടുത്താന്‍ വേണ്ടി ഞാന്‍ പില്ലോ വയറില്‍ വച്ച് അമര്‍ത്തി പിടിക്കുമായിരുന്നു. എന്നെ വ്യക്തിപരമായി സമൂഹ മാധ്യമങ്ങളിലെ ആക്ഷേപിക്കുകയല്ലാതെ നേരിട്ടു വിളിക്കുകയൊന്നും ചെയ്തിട്ടില്ല. വീട്ടില്‍ നിന്നും ആരും വിളിച്ചില്ല. കാരണം അയാളെ പേടിയാണ് വീട്ടുകാര്‍ക്ക്. ''-അതുല്യയുടെ വാക്കുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, മോജ്, തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് അതുല്യ പാലക്കല്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന് ഏറെ ആരാധകരുണ്ട്. തമിഴ്‌നാട് സ്വദേശിയായ ദിലീപന്‍ പുഗഴേന്തി നടനും സംവിധായകനും നിര്‍മാതാവുമാണ്. 2023ല്‍ തമിഴില്‍ റിലീസ് ചെയ്ത 'യെവന്‍' എന്ന സിനിമദിലീപന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ നായകനായെത്തിയതും ദിലീപന്‍ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com