അറ്റ്‌ലിയുടെ പുതിയ ചിത്രം സൽമാൻ ഖാനൊപ്പമോ ?

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിൻ്റെ ചിത്രീകരണ തിരക്കിലാണിപ്പോൾ സൽമാൻ.
Salman Khan, Atlee Kumar
അറ്റ്‌ലി, സൽമാൻ ഖാൻinstagram
Updated on: 
1 min read

ഷാരൂഖ് ഖാനെ നായകനാക്കി ജവാനെന്ന ചിത്രത്തിലൂടെ അറ്റ്‌ലി ബോളിവുഡിൽ അരങ്ങേറ്റം നടത്തിയിരുന്നു. വൻ ഹൈപ്പോടെയെത്തിയ ചിത്രത്തിന് തിയറ്ററുകളിൽ വേണ്ടത്ര കളക്ഷൻ നേടാൻ സാധിച്ചിരുന്നില്ല. ഷാരൂഖിന് ശേഷം സൽമാൻ ഖാനുമായി സഹകരിക്കാനൊരുങ്ങുകയാണ് അറ്റ്‌ലിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

അല്ലു അർജുനൊപ്പവും അറ്റ്‌ലി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. നിർമ്മാതാക്കൾ അതിൽ നിന്ന് പിന്മാറിയതോടെയാണ് അറ്റ്‌‌ലി സൽമാനെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ. തിരക്കഥയുടെ പണിപ്പുരയിലാണ് അറ്റ്‌ലിയെന്നും സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം ഉടനെ പ്രഖ്യാപിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Salman Khan, Atlee Kumar
'കുറച്ച് മാന്യമായി ചെയ്ത് കൂടെ'; ബാം​ഗ്ലൂർ ഡെയ്സ് ഹിന്ദി പതിപ്പിന് രൂക്ഷ വിമർശനം

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിൻ്റെ ചിത്രീകരണ തിരക്കിലാണിപ്പോൾ സൽമാൻ. അതുകൊണ്ട് അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അടുത്ത വർഷം ഈദ് റിലീസ് ആയാണ് സിക്കന്ദർ ഒരുങ്ങുന്നതെന്നാണ് വിവരം. നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര എന്നിവരും ജവാനിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shahrukh Khan, Nana Patekar
Atlee
Salman Khan
Katrina Kaif, Salman Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com