

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ വീണ്ടും ആരോപണവുമായി സംവിധായകൻ വിനയൻ. ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ഓഡിയോ ക്ലിപ്പാണ് വിമർശനമുന്നയിച്ച് വിനയൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രഞ്ജിത്തിന്റെ ഇടപെടലിനെക്കുറിച്ച് ജെൻസി ഗ്രിഗറി ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കുന്നത് ഓഡിയോയിൽ കേൾക്കാം. ചില പാട്ടുകൾ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞെന്നും വലിയ പ്രഗത്ഭരെഴുതിയ ഗാനങ്ങളെക്കുറിച്ച് പോലും ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയെന്നും ജെൻസി പറഞ്ഞു.
ഓഡിയോയ്ക്കൊപ്പം വിനയൻ പങ്കുവച്ച കുറിപ്പ്
ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജുറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പഴത്തെ വലിയ ചർച്ച.. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്‌കാരികമന്ത്രി ഇന്നു സംശയ ലേശമെന്യേ മാധ്യമങ്ങളോടു പറയുകേം ചെയ്തു..
ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് ഒരോൺലൈൻ മാധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്..
ഇതൊന്നു കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാഡു നിർണ്ണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ് .. കേട്ടു കെൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർ മാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്‌നമായ സത്യമാണ്.. അതാണിവിടുത്തെ പ്രശ്‌നവും..അല്ലാതെ അവാർഡ് ആർക്കു കിട്ടിയെന്നോ? കിട്ടാത്തതിന്റെ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുത്.. അധികാരദുർവിനിയോഗം ആണ് ഈ ഇടപെടൽ അതിനാണ് മറുപടി വേണ്ടത്..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates