മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന പുഴുവിലേക്ക് അഭിനേതാക്കളെ തേടുന്നു. 16 നും 22നും ഇടയിൽ പ്രായം വരുന്ന ഒരു ചെറുപ്പക്കാരനെയാണ് ചിത്രത്തിലേക്ക് വേണ്ടത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും ഫോട്ടോയും ഉൾപ്പടെയാണ് അപേക്ഷിക്കേണ്ടത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഒഡിഷൻ കോൾ പുറത്തുവിട്ടത്.
16 നും 22നും ഇടയിൽ പ്രായം വരുന്ന ഒരു ചെറുപ്പക്കാരനെ #പുഴു അന്വേഷിക്കുന്നു. അഭിനയിക്കാൻ അറിഞ്ഞാൽ മാത്രം മതി. ഈ പോസ്റ്ററില് കൊടുത്ത മെയിൽ ഐഡിയിലേക്ക് (മാത്രം) വിവരങ്ങൾ അയച്ചോളൂ- ചിത്രത്തിന്റെ തിക്കഥാകൃത്ത് ഹർഷാദ് കുറിച്ചു. മമ്മൂട്ടിയോടൊപ്പം പാർവതി തിരുവോത്തും പുഴുവിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതയായ റതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എസ് ജോർജ് നിർമിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാനാണ്. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദാണ് ചിത്രത്തിന്റെ കഥ. ഹർഷദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്ക്‌സ് ബിജോയാണ് സംഗീതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates