ഇത് ശരിക്കും തീ പാറിക്കും! ജയിക്കിന്റെ പുതിയ പോരാട്ടം തുടങ്ങുന്നു; അവതാർ 3 ട്രെയ്‍ലർ

ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രമെന്ന് ഉറപ്പു നൽകുന്ന ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്.
Avatar: Fire and Ash
അവതാർ: ഫയർ ആൻഡ് ആഷ് (Avatar: Fire and Ash)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്‌ഷൻ ചിത്രം ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയ്ല‌ർ എത്തി. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രമെന്ന് ഉറപ്പു നൽകുന്ന ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. കൂടാതെ വരാങ് എന്ന പുതിയ കഥാപാത്രത്തെയും അണിയറക്കാർ പരിചയപ്പെടുത്തുന്നു. ഊന ചാപ്ലിന്‍ ആണ് വരാങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു അഗ്നി പർവതത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുള്ള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂൺ പരിചയപ്പെടുത്തുന്നത്. പയാക്കാൻ എന്ന തിമിംഗലവും ഈ ചിത്രത്തിലുണ്ട്. നിരവിധി പേരാണ് ട്രെയ്‌ലറിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

'ജെയ്ക്കിന് ഭൂമിയിലും വെള്ളത്തിലും പ്രാവീണ്യം ഉണ്ട്, യഥാർഥ അവതാരമാകാൻ അവന് തീയും വായുവും കൈകാര്യം ചെയ്യേണ്ടതുണ്ട്', 'ഇത് വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Avatar: Fire and Ash
'നടിപ്പിന്‍ ചക്രവര്‍ത്തി'; എപ്പിക് വൈബില്‍ ദുല്‍ഖറിന്റെ 'കാന്ത'; ടീസര്‍ എത്തി

അവതാർ എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്നത് പകരം വയ്ക്കാനില്ലാത്ത വിഷ്വൽസ് ആണ്. അവതാർ 3 ട്രെയ്‌ലറും അങ്ങനെ തന്നെയാണ്. 2022ൽ പുറത്തിറങ്ങിയ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ എന്ന സിനിമയുടെ തുടർച്ചയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’.

Avatar: Fire and Ash
'കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നത് കൗതുകം അല്ല; ക്രൈമിനെ നിസാരവത്കരിക്കരുത്'; യൂട്യൂബ് അവതാരകര്‍ക്കെതിരെ ജുവല്‍ മേരി

സാം വർതിങ്ടൺ, സോയ് സൽദാന, സ്റ്റീഫൻ ലാങ്, ജോയൽ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടൻ ഡാൽടൺ, ഫിലിപ് ഗെൽജോ, ജാക്ക് ചാമ്പ്യൻ എന്നിവർ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന സിനിമ ഈ വർഷം ഡിസംബർ 19ന് തിയറ്ററുകളിലെത്തും.

Summary

Cinema News: Avatar: Fire and Ash Trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com