'ദയവായി ഇങ്ങനെ ചെയ്യരുത്, പിന്നിൽ നിന്ന് ഫോട്ടോ എടുക്കരുത്'; പാപ്പരാസികളോട് കടുപ്പിച്ച് അയേഷ ഖാൻ

നൃത്തം ചെയ്ത തന്റെ അസ്ഥികൾ വരെ വേദനയെടുത്തുവെന്നും അയേഷ പറഞ്ഞു.
Ayesha Khan
Ayesha Khanഇൻസ്റ്റ​ഗ്രാം
Updated on
1 min read

'ധുരന്ധർ' എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി അയേഷ ഖാൻ. ധുരന്ധറിലെ ഷെറാറത്ത് എന്ന ഡാൻസ് നമ്പറിലൂടെയാണ് അയേഷ പാൻ- ഇന്ത്യൻ സെൻസേഷനായി മാറിയത്. ഇപ്പോഴിതാ പിന്നിൽ നിന്നും ഫോട്ടോയെടുക്കാൻ ശ്രമിച്ച പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടി.

മലയാളി സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന 'തു യാ മേം' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയപ്പോഴായിരുന്നു അയേഷ ഖാന്റെ പ്രതികരണം. ഫോട്ടോയ്ക്ക് പോസ് ചെയ്യവേ നടിയോട് പുറംതിരിഞ്ഞു നിൽക്കാൻ പറഞ്ഞപ്പോഴായിരുന്നു അയേഷയുടെ കടുത്ത പ്രതികരണം.

"നിങ്ങൾ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇത് ചെയ്യരുത്. അത് നല്ലതല്ല" - എന്നാണ് അയേഷ ഖാൻ പാപ്പരാസികളോട് പറഞ്ഞത്. തുടർന്ന് ഏതാനും ചില ഫോട്ടോകൾക്ക് പോസ് ചെയ്തതിന് ശേഷം അവിടെ നിന്ന് മടങ്ങുകയും ചെയ്തു. ധുരന്ധറിലെ ഷെറാറത്ത് എന്ന ​ഗാനം ചിത്രീകരിച്ചത് തന്റെ ആർത്തവ ദിനങ്ങളിൽ ആയിരുന്നുവെന്ന് അയേഷ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

നൃത്തം ചെയ്ത തന്റെ അസ്ഥികൾ വരെ വേദനയെടുത്തുവെന്നും അയേഷ പറഞ്ഞു. ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീത സംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നൊരുക്കിയ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. 'ഷെയ്ത്താൻ', 'വാസിർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ സംവിധായകനാണ് ബിജോയ് നമ്പ്യാർ.

Ayesha Khan
ധുരന്ധറിന് പിന്നിലൊരു 'രാഹുല്‍ ഗാന്ധി'യുണ്ട്, പക്ഷെ...; ട്രോളുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?

ദുൽഖർ സൽമാനെ നായകനാക്കി മലയാളത്തിൽ 'സോളോ' എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 'തു യാ മേം' വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ആദർശ് ഗൗരവും ഷനായ കപൂറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

Summary

Cinema News: Actress Ayesha Khan warns paparazzi at Tu Yaa Main premiere.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com