മേക്കിങ് വിഡിയോയിൽ നിന്ന്
മേക്കിങ് വിഡിയോയിൽ നിന്ന്

അയ്യപ്പൻ നായകർ തെലുങ്കിൽ ഭീംല നായക്, പവൻ കല്യാണിനോട് എതിരിടാൻ റാണ ദ​​ഗുബാട്ടി; മേക്കിങ് വിഡിയോ

Published on

ച്ചിയുടെ സംവിധാനത്തിൽ ബിജു മേനോനേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമയാണ് അയ്യപ്പനും കോശിയും. വലിയ വിജയം നേടിയ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. തെലുങ്കിൽ പവൻ കല്യാണും റാണ ദ​ഗുബാട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചതിന് പിന്നാലെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായാണ് പവൻ കല്യാൺ എത്തുക. ഭീംല നായക് എന്നാണ് കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ ദഗുബാട്ടി എത്തുന്നത്. കോശിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമുള്ള രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. സിതാര എന്റര്‍ടെയിന്‍മെന്റ് നിർമിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. 

സാഗര്‍ ചന്ദ്രയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായിക. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി പവന്‍ കല്യാണ്‍ സിനിമകളുടെ ശൈലിയിലാവും സിനിമയെടുക്കുക. പവന്‍ കല്യാണിന്റെ കഥാപാത്രത്തിലൂടെ കഥ പറയുന്ന രീതിയിലാണ് തെലുങ്ക് പതിപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്. എസ്. തമനാണ് മ്യൂസിക്. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com