ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോൺ​ഗ്രസ്-ജോജു പ്രശ്നത്തിൽ ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് ഞാനല്ല: ബി ഉണ്ണികൃഷ്ണന്‍

ജോജു ജോര്‍ജ്ജിന്റെ കാറു തകര്‍ത്ത സംഭവത്തില്‍ പ്രതിക്ഷ നേതാവ് വി ഡി സതീശന് ഫെഫ്ക കത്തയച്ചു
Published on

കോൺ​ഗ്രസ്-ജോജു ജോര്‍ജ്ജ് വിഷയത്തിൽ ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് താനല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഇന്ധനവില വർദ്ധനയ്ക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാറു തകര്‍ത്ത സംഭവത്തില്‍ പ്രതിക്ഷ നേതാവ് വി ഡി സതീശന് ഫെഫ്ക കത്തയച്ചു.

സഹപ്രവർത്തകന് ബുദ്ധമുട്ടുണ്ടായപ്പോൾ സമാശ്വസിപ്പിക്കുകയാണ് താൻ ചെയ്തതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ജോജുവിനെ മദ്യപൻ എന്നാക്ഷേപിച്ച് വിമർശിച്ചത് ശരിയായില്ല. സഹപ്രവർത്തകനെ പൊതു സമൂഹത്തിൽ ഇത്തരത്തിൽ ആക്ഷേപിച്ചതിലാണ് തങ്ങൾക്ക് പ്രതിഷേധം. സമവായ ചര്‍ച്ചകള്‍ അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണനാണെന്ന തരത്തില്‍ പ്രചാരണമുണ്ടായതിനെ തുടര്‍ന്നാണ് ഫെഫ്ക ഔദ്യോഗികമായി കത്തയച്ചത്. 

പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ  ലൊക്കേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയിരുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  സിനിമാ ലൊക്കേഷനുകളില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം പ്രതിഷേധങ്ങളില്‍ ഇടപെടണമെന്നും ഫെഫ്ക കത്തിൽ ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെ നിലപാടിന്റെ പേരില്‍ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ഫെഫ്ക പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com