'എന്റെ ആരാധകനാണെന്ന് വിജയ് സാർ പറഞ്ഞു, ഞാൻ ഞെട്ടിപ്പോയി'; കുറിപ്പുമായി ബാബു ആന്റണി

വിജയ് തന്റെ ആരാധകനാണെന്ന് പറഞ്ഞു എന്നാണ് താരം കുറിക്കുന്നത്
ബാബു ആന്റണിയും വിജയ്‌യും/ ചിത്രം; ഫെയ്സ്ബുക്ക്
ബാബു ആന്റണിയും വിജയ്‌യും/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്ന ലിയോ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളത്തിൽ നിന്ന് ഉൾപ്പടെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ആക്ഷൻ താരം ബാബു ആന്റണിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ വിജയ്ക്കൊപ്പം ഒന്നിച്ച് അഭിനയിച്ചതിനെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി. വിജയ് തന്റെ ആരാധകനാണെന്ന് പറഞ്ഞു എന്നാണ് താരം കുറിക്കുന്നത്. 

ഒരേയൊരു ഇളയ ദളപതി വിജയ് സാറിനൊപ്പം. അദ്ദേഹം വളരെ വളരെ എളിമയും സ്നേഹവും ഉള്ള ആളാണ്. ഞാൻ അഭിനയിച്ച പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ വളരെ അധികം ആസ്വദിച്ചു എന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ മറ്റു പലരും എന്നോട് നല്ല വാക്കുകൾ പറഞ്ഞു. അതൊര അനു​ഗ്രഹമായിരുന്നു. വിജയ് സാറിനേയും എല്ലാവരേയും ഞാൻ ആദ്യമായാണ് കാണുന്നത്.- ലിയോ സെറ്റിൽ നിന്നും വിജയിയ്ക്ക് ഒപ്പമെടുത്ത ഫോട്ടോ പങ്കുവച്ച് ബാബു ആന്റണി കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് ലിയോയുടെ കശ്മീരിലെ ഷൂട്ടിങ് പൂർത്തിയായത്. അതിനു പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com