'ഫോട്ടോ എടുക്കാനായി എന്റെ മുറിയിലേക്ക് വന്നു, ഇപ്പോഴും ആ പഴയ വിക്രം തന്നെ'; ബാബു ആന്റണി

വിനയവും മര്യാദയുമുള്ള ആ പഴയ വിക്രത്തിന് ഒരു മാറ്റവുമില്ലെന്നാണ് ബാബു ആന്റണി കുറിക്കുന്നത്
വിക്രത്തിനൊപ്പം ബാബു ആന്റണി/ ഫേയ്സ്ബുക്ക്
വിക്രത്തിനൊപ്പം ബാബു ആന്റണി/ ഫേയ്സ്ബുക്ക്
Updated on: 
1 min read

മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിൻ സെൽവത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടൻ ബാബു ആന്റണി. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും ഓർമകളുമെല്ലാം അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടൻ വിക്രത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. 26 വർഷത്തിനുശേഷം വിക്രത്തിനൊപ്പം ഒന്നിക്കാൻ കഴിഞ്ഞതിലെ സന്തോഷവും പോസ്റ്റിലുണ്ട്.

വിനയവും മര്യാദയുമുള്ള ആ പഴയ വിക്രത്തിന് ഒരു മാറ്റവുമില്ലെന്നാണ് ബാബു ആന്റണി കുറിക്കുന്നത്. ‘വിക്രമിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഞങ്ങൾ ഇതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമുകളിൽ ആയിരുന്നതിനാൽ ലൊക്കേഷനിൽ ഞങ്ങൾക്ക് ചിത്രങ്ങൾ എടുക്കാൻ കഴിയില്ല. പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓർമ്മകൾ ഞങ്ങൾ പങ്കുവച്ചു. എന്റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം വിനയവും മര്യാദയുമുള്ള ആ പഴയ വിക്രം തന്നെ.’- ബാബു ആന്റണി കുറിച്ചു. 

അനിൽ ബാബുവിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ മലയാള ചിത്രം സ്ട്രീറ്റിലാണ് ഇരുവരും ഇതിനുമുൻപ് ഒരുമിച്ച് അഭിനയിച്ചത്. വൻ ബജറ്റിൽ ഒരുങ്ങുന്ന പൊന്നിൽ സെൽവത്തിൽ വലിയ താരനിരയാണുള്ളത്. കൽകി കൃഷ്‍ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. വിക്രത്തിനു പുറമേ ഐശ്വര്യ റായ്, ജയംരവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER