'നാല് പേരുടെ കൊലപാതകം എന്റെ തലയില്‍ വച്ച് തന്നു; വനിത പ്രൊഫസറെ ഓടിച്ചിട്ട് പിടിച്ചുവെന്നും പറഞ്ഞു'; ബാബുരാജ് പറയുന്നു

ആരേലും ചോദിച്ചാല്‍ ഞാന്‍ നിഷേധിക്കുകയുമില്ല. അവരുടെ സന്തോഷം കളയണ്ടല്ലോ
Baburaj
Baburajഫെയ്സ്ബുക്ക്
Updated on
1 min read

തന്നെക്കുറിച്ച് ആര്‍ക്കും എന്തും പറയാമെന്ന് നടന്‍ ബാബുരാജ്. തന്നെക്കുറിച്ച് എന്ത് ആരോപണം വന്നാലും ആളുകള്‍ വിശ്വസിക്കുമെന്നാണ് ബാബുരാജ് പറയുന്നത്. ആലുവയിലെ നാല് പേരുടെ കൊലപാതകം അടക്കം മാധ്യമങ്ങള്‍ തന്റെ തലയില്‍ വച്ചു തന്നിട്ടുണ്ടെന്നാണ് ബാബുരാജ് പറയുന്നത്. പുതിയ സിനിമയായ റേച്ചലിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു ബാബുരാജ്.

Baburaj
ഇത്തവണ ഒടിടി തൂക്കാൻ പ്രണവും ദുൽഖറും; പുത്തൻ റിലീസുകളിതാ

''എന്നെക്കുറിച്ച് എന്തും പറയാം. ശ്വേതയുടെ പ്രശ്‌നം വന്നപ്പോഴും എന്റെ പേര് പറഞ്ഞു. എന്റെ പേര് എവിടേയും കൊണ്ടിടാം. ഒരാളും അതില്‍ നോ എന്ന് പറയില്ല. ശരിയായിരിക്കാം അയാളുടെ കയ്യിലിരുപ്പ് ശരിയല്ല എന്ന് തോന്നുന്നു എന്നാകും പറയുക. അപ്പിയറന്‍സ് വച്ചൊക്കെ പറയും. വേറെ ആരെയെങ്കിലും കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കില്ല. എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും വിശ്വസിക്കും. ഇപ്പോഴത്തെ തലമുറ കണ്ട് വളരുന്നത് എന്റെ ഈ ബഹളങ്ങളല്ലേ.'' താരം പറയുന്നു.

Baburaj
'ജയ് ബാലയ്യ' മുദ്രാവാക്യം ആദ്യമായി കേട്ടത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച്; താന്‍ അഭിമന്യുവിനെപ്പോലെയെന്ന് ബാലയ്യ, വിഡിയോ

''ഞാന്‍ മഹാരാജാസിലാണ് പഠിച്ചത്. അവിടുത്തെ ഇപ്പോഴത്തെ കുട്ടികള്‍ പറയുന്നത് ഞാന്‍ പണ്ട് അവിടത്തൊരു വനിതാ പ്രൊഫസറെ ഓടിച്ചിട്ട് പിടിച്ചിട്ടുണ്ടെന്നാണ്. ശരിക്കും അതൊരു സിനിമയിലെ രംഗമായിരുന്നു. ഷാജി കൈലാസിന്റെ സിനിമയായിരുന്നു. സുരേഷ് ഗോപിയായിരുന്നു നായകന്‍. അവരത് ശരിയാണെന്ന് കരുതി വച്ചിരിക്കുകയാണ്. അതിനാല്‍ ബാബുരാജ് എന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കും. അതാണ് കാലം. ആരേലും ചോദിച്ചാല്‍ ഞാന്‍ നിഷേധിക്കുകയുമില്ല. അവരുടെ സന്തോഷം കളയണ്ടല്ലോ. വിഷമിച്ചിട്ട് കാര്യമില്ല. നമ്മള്‍ എത്ര വിചാരിച്ചാലും അതൊന്നും മാറാന്‍ പോകുന്നില്ല'' താരം പറയുന്നു.

''ആലുവയില്‍ നാല് പേരെ കൊന്ന കേസ് എന്റെ തലയില്‍ വന്നതാണ്. ഞാന്‍ അന്ന് തിരുവനന്തപുരത്തൊരു സിനിമ ചെയ്യുകയാണ്. ജയറാമേട്ടന്റെ സിനിമയാണ്. ചാനലില്‍ വാര്‍ത്ത പോവുകയാണ് എന്റെ പേരും പറഞ്ഞ്. രാജന്‍ പി ദേവ് ചേട്ടന്‍ എന്റെ മുറിയില്‍ വന്ന് നോക്കിയിട്ട് പോയി. അറസ്റ്റ് ചെയ്തുവെന്നായിരുന്നു വാര്‍ത്ത. ഞാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ എല്ലാവരും എന്നെ നോക്കുകയാണ്. ഞാന്‍ വാര്‍ത്ത കണ്ടിരുന്നില്ല. ജയറാമേട്ടന്‍ എന്നെ വിളിച്ച് ഇങ്ങനൊരു സംഭവമുണ്ടെന്ന് പറഞ്ഞു. പിന്നീട് രാജന്‍ ചേട്ടന്‍ ചാനലുകളെയൊക്കെ വിളിച്ച് കാര്യം പറഞ്ഞു. സുരേഷേട്ടന്‍ അന്ന് അമ്മയിലെ അംഗമാണ്. അദ്ദേഹവും ഇടപെട്ടു'' എന്നും ബാബുരാജ് പറയുന്നു.

Summary

Baburaj about says people will easily believe anything about him. recalls being accussed in a murder case and still on going rumours about him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com