'രണ്ടാം ഭാ​ഗം ഉണ്ടെന്നാണ് ആദ്യം പറഞ്ഞത്,‌ കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു'; ബാബുരാജ്

ഡയലോഗില്ലാതെ വെടി കൊണ്ട് മരിക്കുന്ന കഥാപാത്രമാണ് ബാബുരാജിന് നല്‍കിയത്.
Baburaj
Baburajഇൻസ്റ്റ​ഗ്രാം
Updated on
1 min read

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് 'കൂലി'. വൻ ഹൈപ്പിലൊക്കെ ആണ് ചിത്രമെത്തിയതെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം പരാജയമായി മാറി. ആഗോളത്തലത്തിൽ 500 കോടിയ്ക്കും മുകളിൽ കളക്ഷൻ നേടിയെങ്കിലും പ്രതീക്ഷിച്ച വിജയം ചിത്രം നേടിയില്ല. തന്റെ സിനിമകളിലെല്ലാം മലയാളി താരങ്ങള്‍ക്ക് മികച്ച വേഷം സമ്മാനിക്കുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്.

ആദ്യ ചിത്രമായ മാനഗരത്തില്‍ ഒഴിക്കെ ബാക്കി എല്ലാ ലോകേഷ് സിനിമകളിലും മലയാളി താരങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. കൂലിയിലും മലയാളി താരങ്ങളായ സൗബിൻ ഷാഹിറും ബാബുരാജും എത്തിയിരുന്നു. രണ്ട് സീനില്‍ മാത്രമാണ് ബാബുരാജ് പ്രത്യക്ഷപ്പെട്ടത്. ഡയലോഗില്ലാതെ വെടി കൊണ്ട് മരിക്കുന്ന കഥാപാത്രമാണ് ബാബുരാജിന് നല്‍കിയത്.

ഇപ്പോഴിതാ കൂലിയിൽ ബാബുരാജിന്റെ 7 സീനുകൾ കട്ട് ചെയ്തുവെന്ന് പറയുകയാണ് നടൻ. "കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു പോയതാണ്. നമ്മളെ ലോകേഷ് കനകരാജ് പോലുള്ള വലിയ ഡയറക്ടർ വിളിച്ച് കഥയും സാഹചര്യവും പറയുമ്പോൾ ആ സിനിമയിൽ ചെറിയ റോളാണോ എന്നതല്ല നോക്കിയത്.

Baburaj
'അന്ന് ശരിക്കും താലി കെട്ടി, ഞാന്‍ ഭയന്നുപോയി; അവള്‍ പക്ഷെ പേടിച്ചില്ല'; രശ്മികയെ താലികെട്ടിയതിനെപ്പറ്റി അന്ന് വിജയ് പറഞ്ഞത്

ആ സിനിമയുടെ ദൈർഘ്യം കൂടി വരുമ്പോൾ വെട്ടിയതാണ്. ആ സിനിമയ്ക്ക് സെക്കന്റ് പാർട്ട് ഉണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സിനിമയുടെ ക്ലൈമാക്‌സിൽ ഞാൻ മരിക്കുന്നില്ല. ചെറിയ റോൾ എന്ന് പറഞ്ഞല്ല അവർ വിളിക്കുന്നത്.

Baburaj
'അമൃതം ​ഗമയയിൽ മമ്മൂട്ടിയെയാണ് നായകനായി എംടി ആദ്യം മനസിൽ കണ്ടത്, മോഹൻലാലിന്റെ പേര് നിർദ്ദേശിച്ചത് ഹരിഹരൻ'; രവി മേനോൻ പറയുന്നു

അവർ പറയുമ്പോൾ വലിയൊരു കാരക്ടർ ആണ്. തമിഴിലും തെലുങ്കിലും അവർ ഹീറോയെ ഫോളോ ചെയ്യുന്നതാണ്. അപ്പോൾ പടത്തിന്റെ ദൈർഘ്യം കൂടുമ്പോൾ കട്ട് ചെയ്യാൻ പറ്റുന്ന സീൻ നമ്മുടെ ആയിരിക്കും."- ബാബുരാജ് പറഞ്ഞു.

Summary

Cinema News: Actor Baburaj talks about his character in Coolie movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com