ബോക്സ് ഓഫീസിൽ തകർന്ന് 'ബാച്ചിലർ പാർട്ടി ഡ്യു'; ആദ്യ ദിവസം 2കോടി, പിന്നെ താഴേക്ക്; ആകെ കിട്ടിയത്?

അമൽ നീരദിന്റെ മുൻചിത്രം 'ബൊഗെയ്ൻവില്ല'യുമായി താരതമ്യം ചെയ്യുമ്പോൾ 'ബാച്ചിലർ പാർട്ടി ഡ്യു'വിന്റെ പ്രകടനം പിന്നിലാണെന്നും റിപ്പോർട്ടുണ്ട്.
Bachelor Party D'Eux
Bachelor Party D'EuxFacebook
Updated on: 
1 min read

അമൽ നീരദ് സംവിധാനം ചെയ്ത് നസ്ലെൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ബാച്ചിലർ പാർട്ടി ഡ്യു' ബോക്സ് ഓഫീസിൽ കിതക്കുന്നതായി ബോക്സ് ഓഫീസ് ട്രാക്കർമാർ. റിലീസ് ചെയ്ത് മൂന്നാം ദിനത്തിലും ചിത്രത്തിന്റെ കളക്ഷനിൽ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച ഇന്ത്യയിൽ നിന്ന് 37 ലക്ഷം രൂപയാണ് ചിത്രം നെറ്റ് കളക്ഷനായി നേടിയതെന്നാണ് റിപ്പോർട്ടുകൾ.

റിലീസ് ദിനത്തിൽ മികച്ച തുടക്കം ലഭിച്ച ചിത്രത്തിന് തുടർന്നുള്ള ദിവസങ്ങളിൽ ആ നേട്ടം നിലനിർത്താനായില്ല. ആദ്യ നാലു ദിവസങ്ങൾകൊണ്ട് ഇന്ത്യയിൽ നിന്ന് 4.30 കോടി രൂപയാണ് ചിത്രം നെറ്റ് കളക്ഷനായി നേടിയത്. ഗ്രോസ് കളക്ഷൻ 6.15 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നവംബർ 19 വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യദിനം 2.55 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രം നേടിയതെന്ന് സാനിൽക് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രണ്ടാം ദിനമായ വെള്ളിയാഴ്ച കളക്ഷനിൽ വലിയ ഇടിവുണ്ടായി. ആദ്യദിനത്തെ അപേക്ഷിച്ച് 77.6 ശതമാനം കുറവോടെ 57 ലക്ഷം രൂപയായിരുന്നു രണ്ടാം ദിനത്തിലെ നേട്ടം. മൂന്നാം ദിനത്തിലും ഇടിവ് തുടർന്നതോടെ ആദ്യദിനത്തിലെ മുന്നേറ്റം ആവർത്തിക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അമൽ നീരദിന്റെ മുൻചിത്രമായ 'ബൊഗെയ്ൻവില്ല'യുമായി താരതമ്യം ചെയ്യുമ്പോൾ 'ബാച്ചിലർ പാർട്ടി ഡ്യൂക്സി'ന്റെ ആദ്യ മൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് പ്രകടനം പിന്നിലാണെന്നും സാനിൽക് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. റിലീസിന്റെ മൂന്നാം ദിവസം ബൊഗെയ്ൻവില്ല 2.85 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നെറ്റ് കളക്ഷനായി നേടിയത്. ആദ്യ മൂന്ന് ദിവസത്തെ ആകെ കളക്ഷൻ 8.40 കോടി രൂപയായിരുന്നു. മൂന്നാം ദിനത്തിൽ കളക്ഷനിൽ 26.7 ശതമാനം വർധനയും ചിത്രത്തിന് രേഖപ്പെടുത്തിയിരുന്നു.

2012ൽ അമൽ നീരദ് സംവിധാനം ചെയ്ത 'ബാച്ചിലർ പാർട്ടി'യുടെ ആത്മീയ തുടർച്ചയായാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. സൗഹൃദവും സംഘർഷങ്ങളും തമാശകളും നിറഞ്ഞ പുതിയ കഥാപശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്. നസ്ലെൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. ക്രിസ്റ്റോ സേവ്യർ സംഗീതവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Summary

'Bachelor Party 2' flops at the box office; earns 37 lakhs on its third day, with a total collection of 6 crores

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER