'കുടുംബത്തിന്റെ നഷ്ടത്തിന് പരിഹാരമില്ല, അങ്ങയെ അത് ഓര്‍മിപ്പിക്കുന്നു'; ഹരീഷിന്റെ പോസ്റ്റില്‍ ബാദുഷ; ഗ്യാപ്പില്‍ ഗോളടിക്കരുതെന്ന് സോഷ്യല്‍ മീഡിയ

ദീപക്കിനെക്കുറിച്ചുള്ള ഹരീഷ് കണാരന്റെ കുറിപ്പില്‍ കമന്റുമായി ബാദുഷ
Hareesh Kanaran, NM Badusha
Hareesh Kanaran, NM Badushaഫെയ്സ്ബുക്ക്
Updated on
1 min read

ദീപക്കിനെക്കുറിച്ചുള്ള നടന്‍ ഹരീഷ് കണാരന്റെ കുറിപ്പില്‍ കമന്റുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ. ബസില്‍ വച്ച് മോശമായി പെരുമാറിയെന്ന പ്രചരണത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് ദീപക്കിനൊപ്പം യാത്ര ചെയ്ത മറ്റൊരു പെണ്‍കുട്ടിയുടെ അനുഭവം ഹരീഷ് പങ്കുവെക്കുന്നത്.

Hareesh Kanaran, NM Badusha
'സ്വന്തം മകളെപ്പോലെ കരുതിയ ജ്യേഷ്ഠന്റെ കരുതല്‍'; ദീപക്കിനൊപ്പം അതേ ബസില്‍ യാത്ര ചെയ്ത മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്; കുറിപ്പുമായി ഹരീഷ് കണാരന്‍

അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അങ്ങയെ അത് ഓര്‍മിപ്പിക്കുന്നുവെന്നാണ് ഹരീഷിന്റെ പോസ്റ്റില്‍ ബാദുഷ പങ്കുവച്ചിരിക്കുന്ന കുറിപ്പ്. ബാദുഷയ്‌ക്കെതിരെ ഹരീഷ് കണാരന്‍ ഉന്നയിച്ച ആരോപണം പോയ വര്‍ഷം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Hareesh Kanaran, NM Badusha
'ഇപ്പോഴും മര്യാദയ്ക്ക് ചെയ്യാൻ അറിയാത്ത ഒരുപാട് കാര്യങ്ങൾ ബൈക്കിങ്ങിൽ ഉണ്ട്; എനിക്ക് അതിന്റെ ബുദ്ധിമുട്ടുമുണ്ട്'

ബാദുഷ തന്റെ പക്കല്‍ നിന്നും 20 ലക്ഷം രൂപ കടങ്ങി വാങ്ങിയിട്ട് തിരികെ തന്നില്ലെന്നും ചോദിച്ചതോടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം പറയാമെന്നായിരുന്നു ബാദുഷയുടെ മറുപടി. ഈ സംഭവം ഓര്‍മപ്പെടുത്തുന്നതാണ് ഹരീഷിന്റെ പോസ്റ്റിലെ ബാദുഷയുടെ കമന്റ്.

'സുഹൃത്തെ, സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവര്‍ക്കും ഒരു പോലെ സഹിച്ച് നിലകുവാനാവില്ല. അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല.

അത് ഒന്ന് ഓര്‍ത്താല്‍ നല്ലത്. അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങള്‍ക്കും ഒന്നും പരിഹാരം കാണാനാവില്ല. അങ്ങയെ അത് ഓര്‍മിപ്പിക്കുന്നു' എന്നായിരുന്നു ബാദുഷയുടെ കമന്റ്.

പിന്നാലെ മറുപടിയുമായി നിരവധി പേരെത്തുന്നുണ്ട്. 'അതും ഇതും താരതമ്യം ചെയ്യരുത്, കാശ് വാങ്ങിയിട്ടുണ്ടേല്‍ തിരികെ കൊടുക്കണം. അല്ലാതെ ഇതുപോലെ കിടന്ന് മെഴുകരുത്, കിട്ടിയ ഗ്യാപ്പില്‍ ഗോളടിക്കാന്‍ നോക്കരുത്, എന്ന് പൈസ മുക്കിയ ആള്‍, നീ ചെയ്തതാണ് കള്ളത്തരം. അതും ഇതും ഒരുപോലെയല്ല' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയുടെ മറുപടികള്‍.

Summary

Badusha comments on Hareesh Kanaran's post about Deepak. social media asks to stop whitewashing his faultiness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com