ഇത് അഭിമാന നേട്ടം; ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാൻ ഫെസ്റ്റിവലിൽ, പ്രദർശനം മെയ് 14ന്

സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രം രചിച്ചിരിക്കുന്നത്.
Chidambaram, Balan
Chidambaram, Balanഇൻസ്റ്റ​ഗ്രാം
Updated on
2 min read

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന "ബാലൻ" കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങിന് ഒരുങ്ങുന്നു. മെയ് 14 ന് ആണ് ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിങ് നടക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രം രചിച്ചിരിക്കുന്നത്.

തന്റെ ഹൃദയത്തിൽ കാൻസിന് വളരെ വ്യക്തിപരമായ സ്ഥാനമുണ്ട് എന്നും, 2022 ൽ കാൻസിൽ വന്നപ്പോൾ, അടുത്ത തവണ താൻ വരുന്നത് തന്റെ ചിത്രവുമായി ആയിരിക്കും എന്ന വാഗ്ദാനം തന്നോട് തന്നെ ചെയ്തിരുന്നു എന്നും നിർമ്മാതാവ് ശൈലജ ദേശായി ഫെൻ പറയുന്നു.

ഇന്ന് കാൻസിൽ ബാലനോടൊപ്പം നിൽക്കുമ്പോൾ, ചില വാഗ്ദാനങ്ങൾ പാലിക്കാൻ എടുക്കുന്ന ഓരോ ഉറക്കമില്ലാത്ത രാത്രിയും വിലപ്പെട്ടതാണെന്ന് തനിക്ക് പറയാൻ കഴിയും എന്നും, കെവിഎൻ പ്രൊഡക്ഷൻസിലെയും തെസ്പിയൻ ഫിലിംസിലെയും എല്ലാവർക്കും തങ്ങൾ ആഴത്തിൽ വിശ്വസിക്കുന്ന ഒരു കഥയുമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കഴിഞ്ഞത് വളരെയധികം അഭിമാനകരമാണ് എന്നും ശൈലജ പറഞ്ഞു.

ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കിയതിന് അവിശ്വസനീയമാംവിധം കഴിവുള്ള നമ്മുടെ സംവിധായകൻ ചിദംബരത്തോട് താൻ നന്ദിയുള്ളവളാണ് എന്നും, ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സാർവത്രിക കഥയാണ് 'ബാലൻ-ദി ബോയ്' എന്നും അവർ കൂട്ടിച്ചേർത്തു. തന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം അതാണ് എന്നും ശൈലജ ദേശായി ഫെൻ പറഞ്ഞു.

"ബാലൻ" വെറുമൊരു സിനിമയല്ല, അത് ഒരു പ്രസ്താവനയാണ് എന്നും, നിങ്ങൾ ആദ്യം ഈ വ്യവസായത്തിലേക്ക് വന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി നിങ്ങളെ ഓർമ്മിപ്പിക്കുന്ന തരം സൃഷ്ടിയാണ് ഈ ചിത്രമെന്നും നിർമ്മാതാവ് കെ വെങ്കട് നാരായണ പറയുന്നു.

ലോകത്തിന് അവഗണിക്കാൻ കഴിയാത്ത ജോലിയാണ് മലയാള സിനിമ ചെയ്യുന്നത് എന്നും പറഞ്ഞ അദ്ദേഹം, തങ്ങൾ ഇപ്പോൾ കാൻസിലാണ്, കാരണം തങ്ങളുടെ പക്കലുള്ളതെല്ലാം ഉപയോഗിച്ച് ഒരുക്കിയ "ബാലൻ" അത് അർഹിക്കുന്നു എന്ന് തങ്ങൾ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ വരുന്നിടത് നിന്നുള്ള ഭാരവും, നമ്മൾ എവിടെയാണ് സ്വീകരിക്കപ്പെടുന്നത് അല്ലെങ്കിൽ ഉൾകൊള്ളപ്പെടുന്നത് എന്നത് കണ്ടെത്താനുള്ള അടങ്ങാത്ത ആഗ്രഹവും പോലത്തെ, നമ്മൾ അറിയാതെ കൊണ്ട് നടക്കുന്ന കാര്യങ്ങളാണ് ബാലനിലൂടെ പറയുന്നതെന്ന് സംവിധായകൻ ചിദംബരം പറഞ്ഞു.

ഈ രണ്ട് കാര്യങ്ങളും ആഴത്തിൽ അനുഭവിക്കുകയും അത് പറയാൻ ഒരിക്കലും വാക്കുകൾ കണ്ടെത്താതിരിക്കുകയും ചെയ്ത വ്യക്തിക്ക് വേണ്ടിയാണ് താൻ ഈ ചിത്രം നിർമ്മിച്ചത് എന്നും ചിദംബരം പറയുന്നു. അത്തരം സത്യങ്ങൾ കൊണ്ട് പ്രേക്ഷകരെ വിശ്വസിക്കുന്ന സിനിമയുടെ ആസ്ഥാനമാണ് എല്ലായ്പ്പോഴും കാൻസ് എന്നും, ബാലൻ പ്രേക്ഷകരെ പൂർണ്ണമായും വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Chidambaram, Balan
'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

മനസ്സിലാക്കുന്നതിന് മുമ്പ് അതിന്റെ അനുഭവം സമ്മാനിക്കുക , ശേഷം അവർക്കൊപ്പം എന്തെങ്കിലും മനസ്സിലേറ്റി കൊണ്ട് പോവുക എന്നതാണ് ബാലനിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഒരുങ്ങുന്നതെന്നും ചിദംബരം സൂചിപ്പിച്ചു. ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ,

Chidambaram, Balan
'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്‌സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Summary

Cinema News: Balan The Boy screening at the Cannes Film Festival on the 14th May.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com