എലിസബത്തിനെ ഞെട്ടിച്ച് ബാലയുടെ അമ്മ, ബർത്ത്ഡേയ്ക്ക് സർപ്രൈസ് സമ്മാനം; വിഡിയോ

ബാല തന്നെയാണ് മനോഹര നിമിഷങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

വിവാഹത്തിന് പിന്നാലെ നടൻ ബാലയുടേയും ഭാര്യ എലിസബത്തിന്റേയും ജീവിതത്തിലേക്ക് മറ്റൊരു ആഘോഷ നിമിഷം കൂടിയെത്തുകയാണ്. എലിസബത്തിന്റെ ജന്മദിനം. ഇപ്പോൾ എലിസബത്തിന് സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് ബാലയുടെ കുടുംബം. ബാലയുടെ അമ്മയാണ് മരുമകൾക്ക് പിറന്നാൾ സമ്മാനം നൽകിയത്. 

സ്വർണമാലയും കമ്മലുമായിരുന്നു പിറന്നാൾ സമ്മാനം. ബാല തന്നെയാണ് മനോഹര നിമിഷങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണെന്നും എലിസബത്തിനുവേണ്ടി ഏവരും പ്രാർഥിക്കണമെന്നും ബാല വീഡിയോയിൽ പറയുന്നു. 

വിവാഹശേഷം ചെന്നൈയിലെ വീട്ടിലാണ് ബാലയും എലിസബത്തും. വിവാഹസമ്മാനമായി ഭാര്യയ്ക്ക്  ഔഡി Q3 നൽകിയിരുന്നു. തൃശൂർ കുന്ദംകുളം സ്വദേശിനിയായ എലിസബത്ത് ഡോക്ടറാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 5നായിരുന്നു ഇരുവരുടെയും വിവാഹ റിസപ്ഷൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com