'അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി'; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

ബേസിലും ടൊവിനോയും പ്രധാന വേഷങ്ങളിലെത്തുന്ന അതിരടി തീയേറ്ററുകളിലേക്ക്
Basil Joseph and Tovino Thomas
Basil Joseph and Tovino Thomas
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത നിമിഷങ്ങളാണ്. ടൊവിനോയുടെ കരിയറിലെ നിര്‍ണായ വിജയങ്ങളായ ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയത് ബേസിലാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിയനയിക്കുകയും ചെയ്തിട്ടുണ്ട്.

Basil Joseph and Tovino Thomas
'അവിഹിത ബന്ധം ഒരു നടിയ്ക്കായിരുന്നെങ്കിലോ? പുരുഷവര്‍ഗം തെറിയഭിഷേകം നടത്തിയേനെ'; വിജയ്-തൃഷ വിഷയത്തില്‍ ഗായത്രി ശങ്കര്‍

ഓഫ് സ്‌ക്രീനിലും മലയാളി ആഘോഷിക്കുന്ന സൗഹൃദമാണ് ബേസിലിന്റേയും ടൊവിനോയുടേയും. ആ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വന്‍ ഹിറ്റായിരുന്നു മിന്നല്‍ മുരളി. കൊവിഡ് കാലത്തായിരുന്നു മിന്നല്‍ മുരളിയുടെ ചിത്രീകരണവും റിലീസും. മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കിടുകയാണ് ബേസില്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ മനസ് തുറന്നത്.

Basil Joseph and Tovino Thomas
'പൂവേ ഉനക്കാക'യിലൂടെ ജീവിതം മാറ്റി മറിച്ചയാൾ; ചൗധരിയെ കാണാൻ വിജയ് എത്തി, ജീവയെ ആശ്വസിപ്പിക്കാനാകാതെ കണ്ണീരോടെ താരം

''മിന്നല്‍ മുരളിയില്‍ ടൊവിനോ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. മുണ്ട് തലയിലൂടെയിട്ട് മുഖം മറച്ച് വരുന്ന സീനായിരുന്നു. പൊലീസ് സ്റ്റേഷന്റെ സൈഡിലൂടെ ചാടി വീണ് പൊലീസുകാരെ ഇടിച്ചിട്ട് സാധനം എടുത്തു കൊണ്ട് പോകുന്നതാണ് ഷോട്ട്. കൊവിഡ് സമയത്തായിരുന്നു ഷൂട്ട്. നിയന്ത്രണങ്ങള്‍ കാരണം കുറച്ച് പേര്‍ക്ക് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ടെസ്റ്റൊക്കെ നടത്തിയാണ് അനുമതി വാങ്ങിയത്.'' ബേസില്‍ പറയുന്നു.

''ഷൂട്ട് ചെയ്യുന്നതിനിടെ പുറത്തൊരു പ്രശ്‌നമുണ്ടായി. ഷൂട്ടിങ് നടത്തുന്നുവെന്ന് പറഞ്ഞ് ആളുകള്‍ വന്നു. ഷട്ടറില്‍ അടിച്ച് പ്രതിഷേധിച്ചു. ആ സമയം സൂപ്പര്‍ ഹീറോ ലാന്‍ഡ് ചെയ്യുന്ന സീനെടുക്കുകയായിരുന്നു. ഷൂട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കി. മുന്നിലൂടെ പോകാന്‍ കഴിയാത്തതിനാല്‍ പിന്നിലൂടെയാണ് പോയത്. ടൊവിനോ ലുങ്കി തലയിലിട്ടാണ് പോയത്. ഈ സംഭവം വിഡിയോയില്‍ പതിഞ്ഞു. പിന്നെ വരുന്ന ക്യാപ്ഷന്‍ കൊവിഡിനിടെ അനധികൃതമായി ഷൂട്ട്, ടൊവിനോ തോമസ് തലയില്‍ മുണ്ടിട്ട് ഓടി എന്നായിരുന്നു'' എന്നും ബേസില്‍ പറയുന്നു.

അതേസമയം ബേസിലും ടൊവിനോയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം തീയേറ്ററുകളിലേക്ക് എത്തുകയാണ്. അതിരടിയാണ് ഇരുവരും ഒരുമിക്കുന്ന ചിത്രം. ചിത്രത്തില്‍ ബേസിലിന്റെ വില്ലനായാണ് ടൊവിനോ എത്തുന്നത്. റിയ ഷിബുവാണ് ചിത്രത്തിലെ നായിക. വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ട്. മെയ് 14 ന് ചിത്രം തീയേറ്ററുകളിലെത്തും.

Summary

Basil Joseph and Tovino Thomas recalls a funny caption for their bts video from Minnal Murali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com