Athiradi
Athiradi വിഡിയോ സ്ക്രീൻഷോട്ട്

'നീ തൊടങ്ങടേ...ഞാൻ തീർക്കാം! ഇത് വെറും അടിയല്ല'; 'അതിരടി'യുമായി ബേസിലും ടൊവിനോയും ഒപ്പം വിനീതും

ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ' ആദ്യ സിനിമ കൂടിയാണിത്.
Published on

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. അതിരടി എന്നാണ് ചിത്രത്തിന്റെ പേര്. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്ന സൂചന. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ' ആദ്യ സിനിമ കൂടിയാണിത്.

കോളജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ. ചമൻ ചാക്കോ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഇനി വരാൻ പോകുന്നത് വെറും അടിയല്ല, അതിരടി ആണെന്ന ഡയലോഗും ഒരു കിടിലൻ തിയറ്റർ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് "അതിരടി" ടീമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

Athiradi
'ആക്ഷനിലേക്കുള്ള ആദ്യ വാതിൽ എനിക്ക് മുന്നിൽ തുറന്ന് തന്നത് 'ഥമ്മ'യാണ്; ആ വ്യത്യാസം എനിക്ക് മനസിലാകുന്നുണ്ട്'

കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുന്നതെന്നും ടീസറിൽ വ്യക്തമാക്കുന്നുണ്ട്. ബ്രഹ്മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങളുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് അതിരടി ടീസർ.

Athiradi
രശ്മികയുടെ ലിപ് ലോക് ഇത്രയും വേണ്ട, രക്തം ഊറ്റി കുടക്കുന്നതിന്റെ ശബ്ദവും കുറയ്ക്കാം; 'ഥമ്മ'യ്ക്കും സെൻസർ കട്ട്

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Summary

Cinema News: Basil Joseph ,Tovino Thomas, Vineeth Sreenivasan starrer Athiradi Title Teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com