

മലയാളികളുടെ പ്രിയങ്കരനാണ് ബേസില്‍ ജോസഫ്. നടനെന്ന നിലയില്‍ തുടര്‍ച്ചയായി കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് ബേസില്‍ ജോസഫ്. കേരളത്തില്‍ മാത്രമല്ല ബേസില്‍ ജോസഫിന് ഇന്ന് ആരാധകരുള്ളത്. പൊന്‍മാനിലെ ബേസിലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളും സംവിധായകരും വരെ എത്തിയിരുന്നു. അതേസമയം സംവിധാനത്തിലേക്കുള്ള ബേസിലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചര്‍ച്ചകള്‍ നടന്നുവരികയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിനായി ഇരുവരും കൈ കൊടുത്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആറ്റ്‌ലിയുടേയും ലോകേഷ് കനകരാജിന്റേയും ചിത്രങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുന്‍ ബേസില്‍ ജോസഫിന്റെ നായകനാകുമെന്നാണ് പുതിയ വാര്‍ത്ത.
അല്ലു അര്‍ജുന്റെ ബാനറായ ഗീത ആര്‍ട്‌സ് ആയിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കുമെന്നും മിത്തളോജിയുമായി ബന്ധപ്പെടുത്തിയാകും കഥ പറയുകയുമെന്നുമാണ് അറിയാന്‍ കഴിയുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക.
അതേസമയം നേരത്തെ രണ്‍വീര്‍ സിങിനോട് പറഞ്ഞ കഥയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്‍വീര്‍ സിങിനെ നായകനാക്കി ശക്തിമാന്‍ ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു ബേസില്‍ ജോസഫ്. ചിത്രം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഏപ്രില്‍ 8ന് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.
അതേസമയം അതിരടിയാണ് ബേസിലിന്റെ പുതിയ ചിത്രം. ടൊവിനോ തോമസും വിനീത് ശ്രീനിവാസനും ഒപ്പമുണ്ട്. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബേസിലും ഡോക്ടര്‍ അനന്തുവും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates