ആമസോണ്‍ പ്രൈമിലെ 7 മികച്ച ഹിന്ദി വെബ് സീരീസുകള്‍

ആമസോണിലെ ഏഴ് മികച്ച ഹിന്ദി സീരീസുകള്‍ പരിചയപ്പെടാം
amazon prime series

സീരീസുകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഉറപ്പായും ആമസോണ്‍ പ്രൈമിലെ ഈ ഹിന്ദി സീരീസുകള്‍ വിട്ടുകളയരുത്. ആമസോണിലെ ഏഴ് മികച്ച ഹിന്ദി സീരീസുകള്‍ പരിചയപ്പെടാം.

1. മിര്‍സാപൂര്‍

mirsapur

അധോലോകത്തിന്റെ കഥ പറയുന്ന സീരീസ്. കരണ്‍ അന്‍ഷുമാന്‍ സംവിധാനം ചെയ്ത സീരീസിന്റെ 2 സീസണുകള്‍ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. പങ്കജ് ത്രിപാഠി, അലി ഫസല്‍, വിക്രാന്ത് മാസി, ശ്വേത ത്രിപാഠി തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ആക്ഷന്‍ ക്രൈം ത്രില്ലറുകളെ ഇഷ്ടപ്പെടുന്നവര്‍ മിസ് ചെയ്യരുത്. മൂന്നാമത്തെ സീസണ്‍ ജൂലൈ 5 ന് സ്ട്രീ ചെയ്യും.

2. ദി ഫാമിലി മാന്‍

the family man

മനോജ് ബാജ്‌പെയി നായകനായി എത്തിയ സീരീസ് ഒരു സ്‌പൈ ത്രില്ലറാണ്. രാജ് ആന്‍ഡ് ഡികെ ആണ് സംവിധാനം. രണ്ട് സീസണുകളാണ് സീരീസിലുള്ളത്.

3. പാതാള്‍ ലോക്

paatal lok

സുദീപ് സര്‍മ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ സീരീസ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നാലു യുവാക്കള്‍ അറസ്റ്റിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സീരീസില്‍ പറയുന്നത്. തരുണ്‍ തേജ്പാലിന്റെ ദി സ്‌റ്റോറി ഓഫ് മൈ അസാസിന്‍സ് എന്ന നോവലാണ് പ്രചോദനമായത്.

4. മേഡ് ഇന്‍ ഹെവന്‍

made in heaven

റൊമാന്റിക് ഡ്രാമ വെബ് സീരീസാണ് മേഡ് ഇന്‍ ഹെവന്‍. ഡല്‍ഹിയിലെ ഒരു വെഡ്ഡിങ് പ്ലാനിങ് കമ്പനിയെ പശ്ചാത്തലമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ആദ്യ സീസണ്‍ 2019ലാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം രണ്ടാം സീസണും എത്തി.

5. പഞ്ചായത്ത്

panchayat

കോമഡി ഡ്രാമ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സീരീസാണ് പഞ്ചായത്ത്. ജിതേന്ദ്ര കുമാര്‍, രഘുഭീര്‍ യാദവ്, നീനഗുപ്ത എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അടുത്തിടെയാണ് മൂന്നാമത്തെ സീസണ്‍ സ്ട്രീമിങ് ആരംഭിച്ചത്.

6. ധഹാദ്

dahaad

പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു ഗ്രാമത്തില്‍ അന്വേഷണത്തിന് എത്തുന്ന ഒരു സബ് ഇന്‍സ്‌പെക്റ്ററിന്റെ കഥ. സൊനാക്ഷി സിന്‍ഹ, വിജയ് വര്‍മ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ക്രൈം മിസ്റ്ററി ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കാണാവുന്നതാണ് ഈ സീരീസ്.

7. ഇന്‍സൈഡ് എഡ്ജ്

inside edge

ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കിയ ടെലിവിഷന്‍ സീരീസാണ് ഇന്‍സൈഡ് എഡ്ജ്. കരണ്‍ അനുഷുമാന്‍ ഒരുക്കിയ സീരീസ് 2017ലാണ് എത്തിയത്. മൂന്ന് സീസണുകളിലായാണ് സീരീസ് എത്തിയത്. വിവേക് ഒബ്രോയ് റിച്ച ഛദ്ദ, സിദ്ധാര്‍ഥ് ചദുര്‍വേദി, അങ്കത് ബേദി തുടങ്ങിയ വന്‍ താരനിരയാണ് അണിനിരന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com