'അജുവിന് എന്നും മെസേജ് അയക്കും, ഒരിക്കലും മറുപടി തന്നിട്ടില്ല'; കള്ളുകുടിയും മറ്റുമായി ജീവിതം അലമ്പായ സമയം; ഭഗത് മാനുവല്‍ പറയുന്നു

നന്നായി പോയിരുന്ന സമയത്താണ് ഈ കാര്യങ്ങള്‍ ഒക്കെ സംഭവിക്കുന്നത്. അവിടെ ഞാന്‍ കൈവിട്ടു പോയി
Bhagath Manuel, Aju Varghese
Bhagath Manuel, Aju Varghese
Updated on
1 min read

ജീവിതത്തില്‍ താന്‍ തകര്‍ന്നു പോയ സമയത്തെക്കുറിച്ച് നടന്‍ ഭഗത് മാനുവല്‍. ആ സമയത്ത് തനിക്ക് താങ്ങായത് സൗഹൃദങ്ങളാണെന്നാണ് ഭഗത് പറയുന്നത്. ഷെഫ് നളന് നല്‍കിയ അഭിമുഖത്തിലാണ് ഭഗത് തന്റെ ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് സംസാരിച്ചത്. വിവാഹ മോചനത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്.

Bhagath Manuel, Aju Varghese
'വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണം'; വിജയ്‌യെ വേദിയിലിരുത്തി വനിത നേതാവ്, വിഡിയോ

''ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു വിവാഹജീവിതം വേര്‍പെട്ടത്. ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ട്, കുട്ടി ഇപ്പോള്‍ എന്റെ കൂടെയാണ്. വിവാഹമോചനം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അതിനാല്‍ തന്നെ പെട്ടെന്ന് ഇങ്ങനെ ഒരു ബ്രേക്ക് ഉണ്ടായപ്പോള്‍ എനിക്ക് എന്നെ തന്നെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല'' ഭഗത് പറയുന്നു.

Bhagath Manuel, Aju Varghese
'കമലദള'ത്തില്‍ മോനിഷ ചെയ്ത വേഷം ഓഫര്‍ വന്നിരുന്നു; വിളിച്ചത് ജയറാമേട്ടനാണ്: ആശ ശരത്ത്

''കള്ളുകുടിയും അങ്ങനെ നോര്‍മല്‍ പരിപാടികളിലേക്കും പോയി ജീവിതം ഫുള്‍ അലമ്പനായി. പ്രണയ വിവാഹം ആയിരുന്നിട്ടും വിവാഹമോചനം ആയപ്പോള്‍ ഭയങ്കര വിഷമമായിരുന്നു. അത് മറികടക്കാന്‍ കുറേസമയം എടുത്തു. പക്ഷെ എന്റെ കൊച്ച് കൂടെയുള്ളത് വലിയൊരു അനുഗ്രഹമായി'' എന്നും താരം പറയുന്നു.

''മലര്‍വാടി കഴിഞ്ഞ അടുത്ത വര്‍ഷം തന്നെയാണ് ഇങ്ങനെ സംഭവിച്ചത്. കല്യാണം കഴിഞ്ഞ സമയമെല്ലാം വലിയ നിലയിലായിരുന്നു ജീവിതം. പൃഥ്വിരാജ് താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ തൊട്ട് താഴെയാണ് ഞങ്ങളും താമസിച്ചിരുന്നത്. അത്രയും നന്നായി പോയിരുന്ന സമയത്താണ് ഈ കാര്യങ്ങള്‍ ഒക്കെ സംഭവിക്കുന്നത്. അവിടെ ഞാന്‍ കൈവിട്ടു പോയി'' എന്നും ഭഗത് പറയുന്നു. അതേസമയം മോശം സമയത്ത് തനിക്കൊപ്പം നിന്ന സുഹൃത്തുക്കളേയും ഭഗത് ഓര്‍ക്കുന്നുണ്ട്.

''ആ സമയം നിവിനും അജുവുമെല്ലാം തിരക്കിലായിരുന്നു. ഞാനും തിരക്കിലായിരിക്കണം എന്ന് അവര്‍ കരുതിക്കാണണം. ജീവിതത്തിന്റെ ഏറ്റവും അറ്റത്ത് നില്‍ക്കുന്ന സമയത്ത് വാതില്‍ തുറന്ന് വന്ന ആളാണ് സംവിധായകന്‍ മനു. അജു വര്‍ഗീസും ഇടയ്ക്കിടെ വന്ന് എന്ത് പറ്റ് എന്ന് ചോദിക്കുമായിരുന്നു'' ഭഗത് പറയുന്നു. അജു വര്‍ഗീസിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''ഞാന്‍ ദിവസവും അജുവിന് ഗുഡ് മോണിങ് മെസേജ് അയക്കും. എല്ലാ ദിവസവും അങ്ങനെ മെസേജ് അയക്കുന്നൊരു വ്യക്തി ഞാനായിരിക്കും. ഒരിക്കല്‍ പോലും മറുപടി തന്നിട്ടില്ല. പക്ഷെ ഒരിക്കല്‍ ഗുഡ് മോണിങ് ചെന്നില്ലെങ്കില്‍ അജുവിന്റെ കോള്‍ വരും. അത് എനിക്ക് വലിയ ധൈര്യമാണ്. ഈ സൗഹൃദങ്ങള്‍ ഞാന്‍ നേടിയെടുത്ത എന്റെ സമ്പാദ്യമാണ്'' എന്നാണ് ഭഗത് പറയുന്നത്.

Summary

Bhagath Manuel about how his life became a mess after divorce. He used message Aju Varghese everyday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com