'അവര്‍ എന്റെ ദേഹത്ത് റം ഒഴിച്ചു, എന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കി'; പത്താം ക്ലാസ് അനുഭവം വെളിപ്പെടുത്തി ഭഗത് മാനുവല്‍

ഉള്ള വില മുഴുവനും പോയി. ഭയങ്കര വിഷമമായി.
Bhagath Manuel
Bhagath Manuelവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് ഭഗത് മാനുവല്‍ കടന്നു വരുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകള്‍. ആട് സീരീസിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായി ഏറെ ചിരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അടുത്ത വീട്ടിലെ പയ്യനാണ് മലയാളിയ്ക്ക് എന്നും ഭഗത് മാനുവല്‍.

കുട്ടിക്കാലത്ത് കൂട്ടുകാര്‍ കാരണം കിട്ടിയ പണിയെക്കുറിച്ച് സംസാരിക്കുകയാണ് ഭഗത് മാനുവല്‍. കൂട്ടുകാരുടെ തമാശ കാരണം തന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഷെഫ് നളന് നല്‍കിയ അഭിമുഖത്തിലാണ് ഭഗത് മനസ് തുറന്നത്.

''പഠിക്കില്ലെങ്കിലും ടീച്ചര്‍മാര്‍ക്കൊക്കെ എന്നോട് ഭയങ്കര സ്‌നേഹമായിരുന്നു. ഫൈനല്‍ എക്‌സാമിന്റെ രണ്ട് മാസം മുമ്പ് അനുവല്‍ ഡേ നടക്കുകയാണ്. കള്ളുകുടിയന്‍ ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ആ സമയത്ത് എന്റെ കൂടെയുള്ള കുറച്ച് കൂട്ടുകാരുണ്ട്. അവര്‍ തമാശ കാണിച്ചതാണ്. അന്നത്തെ ബോധമില്ലായ്മയാണ്, അവര്‍ കുറച്ച് റം എടുത്ത് എന്റെ ദേഹത്തൊക്കെ ഒഴിച്ചു. ഞാന്‍ അന്ന് മദ്യപിക്കുകയൊന്നുമില്ല. പത്താം ക്ലാസിലല്ലേ'' എന്നും താരം പറയുന്നു.

''സ്റ്റേജില്‍ കയറി പെര്‍ഫോം ചെയ്തു. കുടിയന്‍ ബൈജുവിന്റെ സ്‌കിറ്റായിരുന്നു. എല്ലാവരും കയ്യടിച്ചു, ഭയങ്കര ആഘോഷമായിരുന്നു. പക്ഷെ ഇറങ്ങിയപ്പോള്‍ എനിക്ക് കിട്ടിയത് സസ്‌പെന്‍ഷനാണ്. കുടിച്ചിട്ട് സ്റ്റേജില്‍ കയറിയെന്നാണ്. ഉള്ള വില മുഴുവനും പോയി. ഭയങ്കര വിഷമമായി. അപ്പോള്‍ നിര്‍മല സിസ്റ്റര്‍ വന്നു, എന്റെ കുട്ടിയല്ലേ ഞാന്‍ പഠിപ്പിച്ചോളാം എന്ന് പറഞ്ഞു. അങ്ങനെ എന്നെ മഠത്തില്‍ ഇരുത്തി 30 ദിവസം ക്ലാസെടുത്തു. വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്. അങ്ങനെയാണ് എസ്എസ്എല്‍സി ജയിക്കുന്നത്. താങ്ക്യു അമ്മ'' എന്നും താരം പറയുന്നു.

അതേസമയം ഭഗത് പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ആട് ത്രീ റിലീസിനൊരുങ്ങുകയാണ്. ഷാജി പാപ്പനും സംഘവും ഇത്തവണയെത്തുന്നത് ബിഗ് ബജറ്റ് ചിത്രവുമായാണ്. രണ്ട് ടൈം ലൈനില്‍ കഥ പറയുന്ന സിനിമയുടെ റിലീസ് മാര്‍ച്ച് 19 നാണ്.

Summary

Bhagath Manuel recalls an incident from his school days. His friends' prank got him suspented from school.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com