'വീണ്ടും നാണക്കേടാകുമോ?; ഹൃദയപൂര്‍വ്വത്തില്‍ സംഗീതയ്ക്ക് ഡബ്ബ് ചെയ്തത് പേടിയോടെ; സത്യേട്ടന്‍ നല്‍കിയ മറുപടി'

എന്റെ ശബ്ദം മാറ്റുമോ എന്നൊരു ആശങ്ക. അങ്ങനെ ഞാന്‍ അനൂപ് സത്യനെ വിളിച്ചു
Bhagyalakshmi on dubbing for Sangeetha in Hridayapoorvam
Bhagyalakshmi on dubbing for Sangeetha in Hridayapoorvamഫയല്‍
Updated on
1 min read

തുടരും സിനിമയില്‍ ശോഭനയ്ക്ക് വേണ്ടി താന്‍ ഡബ്ബ് ചെയ്തത് പറയാതെ മാറ്റിയെന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ശോഭന തന്നെ ഡബ്ബ് ചെയ്താല്‍ മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് പറഞ്ഞത് നുണയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

Bhagyalakshmi on dubbing for Sangeetha in Hridayapoorvam
'ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം, പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്'; ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ

താന്‍ ഡബ്ബ് ചെയ്തത് മാറ്റിയത് പറയാതിരുന്നത് മരാദ്യകേടാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അതേസമയം സിനിമയുടെ ക്ലൈമാക്‌സില്‍ തന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. തുടരുമിലെ അനുഭവം കാരണം തനിക്ക് ഹൃദയപൂര്‍വ്വത്തില്‍ സംഗീതയ്ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ പേടിയുണ്ടായിരുന്നുവെന്നാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നത്.

Bhagyalakshmi on dubbing for Sangeetha in Hridayapoorvam
നിര്‍ത്താതെ സംസാരിച്ചിരുന്ന മിഥുന്‍ പെട്ടെന്ന് സൈലന്റായി; മോന്റെ രൂപത്തില്‍ അതേ യൂണിഫോമില്‍ അച്ഛന്‍ വന്നത് പോലെ!

''ഹൃദയപൂര്‍വ്വം സിനിമയിലേക്ക് വിളിച്ചപ്പോള്‍ ടെന്‍ഷന്‍ ആയിരുന്നു. അതു ചെയ്യാന്‍ പോയപ്പോള്‍ സംഗീത അതില്‍ മനോഹരമായി ഡയലോഗ് പറഞ്ഞതായി തോന്നി. പൂനെയില്‍ ജീവിക്കുന്ന ഒരു കഥാപാത്രത്തെയണല്ലോ അവര്‍ അവതരിപ്പിക്കുന്നത്. ശുദ്ധ മലയാളം അല്ലാതെയും ഡയലോഗ് പറഞ്ഞാലും കുഴപ്പമില്ല. ആ സിനിമ ടെന്‍ഷനോടെയാണ് ചെയ്തത്. ഞാന്‍ ചെയ്തിട്ട് മാറ്റിയാല്‍ വീണ്ടും എനിക്ക് നാണക്കേട് ആകുമെന്ന പേടി ഉണ്ടായിരുന്നു'' എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

''നല്ല ആര്‍ട്ടിസ്റ്റ് ആണെങ്കില്‍ സത്യേട്ടന്‍ പറയും ഭാഗി അവര്‍ പറയുന്നത് പോലെ പറഞ്ഞാല്‍ മതിയെന്ന്. ഉര്‍വശിയും സൗന്ദര്യയുമൊക്കെ അഭിനയിക്കുമ്പോള്‍ അവരുടെ മോഡുലേഷന്‍ പിടിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഈ സിനിമ ഡബ്ബ് ചെയ്തപ്പോള്‍ സംഗീതയുടെ മോഡുലേഷന്‍ പിടിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നല്ല രസമുണ്ട് കേള്‍ക്കാന്‍ എന്നും പറഞ്ഞിരുന്നു.''

ഡബ്ബിങ് കഴിഞ്ഞ് വീട്ടില്‍ വന്നിട്ടും എനിക്ക് ടെന്‍ഷന്‍ ആയിരുന്നു. എന്റെ ശബ്ദം മാറ്റുമോ എന്നൊരു ആശങ്ക. അങ്ങനെ ഞാന്‍ അനൂപ് സത്യനെ വിളിച്ചു. ഈ കാര്യങ്ങള്‍ പറഞ്ഞു. എന്റെ ശബ്ദം മാറ്റില്ലെന്ന് അനൂപ് പറഞ്ഞുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. എന്നിട്ടും ഞാന്‍ സത്യേട്ടനെ വിളിച്ചുവെന്നും അവര്‍ പറയുന്നു.

ശബ്ദം മാറ്റാനാണെങ്കില്‍ ഞാന്‍ ഭാഗ്യലക്ഷ്മിയെ വിളിക്കില്ല. ഇനി വിളിച്ചു വരുത്തിയിട്ട് മാറ്റുകയാണെങ്കില്‍ അവരോട് പറയും. തുടക്കത്തില്‍ തന്നെ പറയും. സിനിമ മുഴുവന്‍ ചെയ്തിട്ടല്ല പറയുക. അത് ഇത്രയും വര്‍ഷമായിട്ടും ഭാഗ്യലക്ഷ്മിയ്ക്ക് മനസിലായില്ലേ? എന്ന് അദ്ദേഹം പറഞ്ഞുവെന്നും ഭാഗ്യലക്ഷ്മി ഓര്‍ക്കുന്നു.

Summary

Bhagyalakshmi says she dubbed for Sangeetha in Hridayapoorvam with fear. She was skeptical about her voice being removed like Thudarum.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com