'ഭീഷ്മപര്‍വ്വം';മാസ്സ് ലുക്കില്‍ മമ്മൂട്ടി; അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Updated on
1 min read

കൊച്ചി: മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ എന്റര്‍ടെയിനറായ ചിത്രത്തിന്റെ ഷൂട്ടിങ് ഈമാസം പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന. 

രവിശങ്കര്‍,ദേവദത്ത്,ഷാജി,ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. മറ്റ് താരങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല. 

ബിഗ് ബി സീക്വല്‍ ബിലാല്‍ ആയിരുന്നു മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിട്ടിന്റെ അടുത്ത ചിത്രമായി അനൗണ്‍സ് ചെയ്തിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇതിന്റെ ചിത്രീകരണം മാറ്റിവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com