'എല്ലാം നന്നായി വന്നാല്‍ ഈ വര്‍ഷം കല്ല്യാണം'; വെളിപ്പെടുത്തി ബിഗ് ബോസ് താരങ്ങള്‍ 

ഷോയുടെ 14-ാം സീസണിലെ മത്സരാര്‍ത്ഥികളാണ് ഇരുവരും
പവിത്ര പൂനിയ, ഇജാസ് ഖാന്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം
പവിത്ര പൂനിയ, ഇജാസ് ഖാന്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം
Updated on
1 min read

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥികളായ ഇജാസ് ഖാനും പവിത്ര പൂനിയയും വിവാഹത്തിന് ഒരുങ്ങുന്നു. ഇപ്പോള്‍ നടക്കുന്ന ഷോയുടെ 14-ാം സീസണിലെ മത്സരാര്‍ത്ഥികളാണ് ഇരുവരും. ഇജാസ് നിലവില്‍ മത്സരത്തില്‍ തുടരുന്നുണ്ട്. അതേസമയം പവിത്ര പാതിവഴിയില്‍ പുറത്തായി. 

മത്സരത്തിനിടയില്‍ പരസ്പരം പ്രണയത്തിലായ ഇജാസും പവിത്രയും അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് വിവിഹക്കാര്യം തുറന്നുപറഞ്ഞത്. എല്ലാം ശരിയായി നടന്നാല്‍ ഈ വര്‍ഷം തന്നെ കല്ല്യാണം ഉണ്ടാകുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. 'പവിത്രയുടെ സഹോദരനെ ഞാന്‍ നേരില്‍ കണ്ടിരുന്നു. എനിക്ക് പവിത്രയെ ഇഷ്ടമാണ്. എന്റെ ലക്ഷ്യം വളരെ സത്യസന്ധമാണ്', ഇജാസ് പറഞ്ഞു. 

100ദിവസത്തെ മത്സരമാണെങ്കിലും ഷോയുടെ പുതിയ സീസണ്‍ ഇക്കുറി ഏറെ നീണ്ടുപോയിരിക്കുകയാണ്. ഇതുകാരണം നേരത്തെ കരാറിലായ ചില ജോലികള്‍ പൂര്‍ത്തിയാക്കാനായി ഇജാസ് ഷോയില്‍ നിന്ന് മടങ്ങിയിരുന്നു. ഈ സമയത്താണ് വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇജാസിന് പകരം നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ദേവൊലീനയാണ് കളിയിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com