

ഒരു ഈണം സംഗീതജ്ഞൻ്റെ നിലപാടാണ് അതിൽ ഇടപെടാൻ പാടില്ലെന്ന് സംഗീത സംവിധായകൻ ബിജിബാൽ. ഗാനം എപ്പോഴും വിഷയാധിഷ്ഠിതമാണ്. അതിന് അതിന്‍റേതായ അസ്തിത്വമുണ്ടെന്നും ബിജിബാൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
'രാഗം മാത്രമായി ഒരു പാട്ടിനെ കാണരുത്. രാഗമൊക്കെ ഇപ്പോള്‍ അപ്രസക്തമായി. ഈണം വരികളോട് എന്തു പറയുന്നു വരികളും ഈണവും ചേർന്ന് നമ്മളോട് എന്തു പറയുന്നു, അതിനാണ് പ്രസക്തി. സൃഷ്ടിയാണ് പ്രധാനം. അതിനോട് ഉത്തരവാദിത്വം കാണിക്കണം.'- ബിജിബാൽ പറഞ്ഞു.
ഒരു ഗാനത്തില്‍ ഉപയോഗിക്കുന്ന ഈണത്തിനും പദങ്ങൾക്കും ഓരോ കാരണമുണ്ട്. ആ വരികൾ ഉപയോഗിച്ച് മറ്റൊരു സംഗീതജ്ഞന് മറ്റൊരു ഈണത്തിൽ ഗാനം സൃഷ്ടിക്കാം. എന്നാൽ അത് തികച്ചും വ്യത്യസ്തവും സ്വന്തം സൃഷ്ടിയുമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കവര്‍ സോങ് പഴയതിലേക്ക് തിരിഞ്ഞു നോക്കാന്‍ സഹായിക്കും
'ദശരഥം എന്ന ചിത്രത്തിൽ ജോൺസൺ മാഷ് സംഗീതം ചെയ്ത മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജ് എന്ന ബാൻഡ് കവർ സോങ് ചെയ്തപ്പോഴാണ് പല യുവാക്കളും അതിന്റെ ഒറിജിനൽ അന്വേഷിച്ചു പോകുന്നത്. കവർ സോങ്ങുകൾ അവരെ അത്തരത്തിൽ പല പഴയ ഗാനങ്ങള്‍ കേൾക്കാൻ പ്രേരിപ്പിക്കും. അതാണ് കവര്‍ സോങ്ങിനുള്ള പ്രസക്തിയായി തോന്നിയിട്ടുള്ളത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒരു ഘട്ടം മുന്‍പുള്ള ചരിത്രമില്ല. ഈ തലമുറയിലെ പല സംഗീതജ്ഞരും എഴുപതുകളിലെ യേശുദാസിൻ്റെ പ്രശസ്തമായ പല ഗാനങ്ങളും കേട്ടിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം എ ആർ റഹ്മാൻ എന്നതിലുപരി മറ്റൊന്നില്ല'.
കര്‍ണാടക സംഗീതം ഭക്തിയുടെ ചട്ടക്കൂട് പൊട്ടിക്കേണ്ടതുണ്ട്
'മണ്ഡപത്തില്‍ ചമ്രം പടിഞ്ഞിരുന്ന് മാത്രം പാടേണ്ട ഒന്നായി അവശേഷിക്കേണ്ട കാര്യമല്ല കർണാടക സംഗീതം. തീര്‍ച്ചയായും കര്‍ണാടക സംഗീതം പോപ്പുലറൈസ് ചെയ്യണം. ലോക സംഗീതവുമായി സംവദിക്കണം.
ഏറ്റവും ശുദ്ധമായ രീതിയിൽ വേരും ചരിത്രവും അറിഞ്ഞു കൊണ്ട് രണ്ട് സംഗീതം ഫ്യൂസ് ചെയ്താൽ നല്ല സംഗീതം ഉണ്ടാകും. കര്‍ണാടിക് റോക്ക് എന്ന ഒരു ജോണര്‍ തന്നെ ഇപ്പോഴുണ്ടല്ലോ '- ബിജിബാൽ പറഞ്ഞു. ഭക്തിയുടെ അതിര്‍വരമ്പ് മുറിച്ച് നമ്മള്‍ക്ക് പറയേണ്ട കാര്യങ്ങള്‍ കര്‍ണാടക മ്യൂസിക്കിലൂടെ പറയാന്‍ പറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates