'നഷ്ടം എന്ന് പറയാറില്ല, ഇത് എന്റെ യാഥാര്‍ത്ഥ്യമാണ്, ഒരു ഡെക്കറേഷനിലും താല്‍പ്പര്യമില്ല': ബിജിബാല്‍

'എന്റെ ജീവന്‍ നിലനില്‍ക്കുന്നത് അത്തരം ഒരു സര്‍വ വ്യാപിയിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്'
bijibal
ശാന്തി, ബിജിബാല്‍ഫെയ്സ്ബുക്ക്, എക്സ്പ്രസ് ചിത്രം: എ സനീഷ്
Updated on
1 min read

'ആകാശമായവളേ' എന്ന ഗാനത്തിന് തന്റെ പ്രിയതമ ശാന്തിയുടെ വേര്‍പാടുമായി ബന്ധമില്ലെന്ന് സംഗീതസംവിധായകന്‍ ബിജിബാല്‍. തന്റെ കാഴ്ചപ്പാടല്ല ആ പാട്ടിലുള്ളത്. തനിക്കു വേണ്ടി ചെയ്യുന്ന പാട്ട് ഒരിക്കലും ഇങ്ങനെയായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ നോക്കി പ്രണയം മരിച്ചിട്ടില്ല എന്ന് പറയുന്നതിനോട് താല്‍പ്പര്യമില്ല. തന്റെ ജീവിതം അവിശ്വസനീയമായി കാണുന്നവരാണ് അങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആകാശമായവളേ എന്ന ഗാനം ഞാന്‍ ശാന്തിയെ മനസില്‍ വച്ച് ചെയ്തതല്ല. കാരണം ആ കാഴ്ചപ്പാടല്ല എനിക്കുള്ളത്. അകലെപ്പറന്നൂ, ചിറകായിരുന്നൂ, അറിയാതെ പോയി എന്നൊക്കെ പാട്ടിലുണ്ട്. ഇതൊന്നും എന്റെ ജീവിതത്തിലുണ്ടാവാത്തതാണ്. എന്നോടാണ് ആ പാട്ട് പാടാന്‍ പറഞ്ഞത്. പക്ഷേ ഞാന്‍ സമ്മതിച്ചില്ല. സിനിമയ്ക്കു വേണ്ടി ചെയ്ത പാട്ടാണ്. എനിക്കു വേണ്ടി ചെയ്യുന്ന പാട്ട് ഒരിക്കലും ഇങ്ങനെയായിരിക്കില്ല. നമ്മളോട് സ്‌നേഹമുള്ളവരാണ് ഇങ്ങനെ പറയുന്നത്. അതുകൊണ്ട് ഒരിക്കലും തള്ളിക്കളയാന്‍ പറ്റില്ല.'

'ചിലഘട്ടങ്ങളില്‍ നമ്മള്‍ നമ്മുടെ ആശയങ്ങളേയും ചിന്താഗതിയേയും എല്ലാം മാറ്റിയെഴുതും. എന്നിട്ടും ഇനി ഇങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കും. ഞാന്‍ അങ്ങനെയൊരാളാണ്. നഷ്ടം എന്നൊരു വാക്ക് ഞാന്‍ ഉപയോഗിക്കാറില്ല. വിശ്വാസികള്‍ ദൈവങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നത് സങ്കടപ്പെട്ടല്ലല്ലോ. വിശ്വാസികള്‍ക്ക് അവര്‍ ഇപ്പോഴും രക്ഷിച്ചുകൊണ്ടിരിക്കുകയല്ലേ. എന്റെ ജീവന്‍ നിലനില്‍ക്കുന്നത് അത്തരം ഒരു സര്‍വ വ്യാപിയിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വരവും അനുഗ്രഹങ്ങളുമൊന്നും വേണ്ടിവന്നിട്ടില്ല. അത്തരം സാന്നിധ്യങ്ങളാണ് നമ്മളെ നിലനിര്‍ത്തുന്നത്. പിന്നെ എന്തിന് നാം അതിനെ തള്ളിക്കളയണം. സാന്നിധ്യം എന്നു പറയുന്നത് നമ്മുടെ സൃഷ്ടിയും കല്പനയുമാണ്. പാട്ടും അങ്ങനെ തന്നെയല്ലേ. സൃഷ്ടികൊണ്ട് നമ്മളുണ്ടാക്കുന്ന പ്രപഞ്ചമാണ് അതെല്ലാം.'- ബിജിബാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശാന്തിയോടുള്ള ബിജിപാലിന്റെ സ്‌നേഹം കണ്ട് പ്രണയം മരിച്ചിട്ടില്ല എന്ന് പലരും പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത്തരം കവിതകളിലൊന്നും എനിക്ക് താല്‍പ്പര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ ജീവിതം അവിശ്വസനീയമായി കാണുന്നവരാണ് അങ്ങനെ പറയുക. എന്നാല്‍ ഇത് എന്റെ യാഥാര്‍ത്ഥ്യമാണ്. പ്രണയം മരിച്ചിട്ടില്ല എന്നൊക്കെ പറയുന്നതുപോലെ അല്ല. അത്തരം ആലങ്കാരികതയിലൊന്നും എനിക്ക് താല്‍പ്പര്യമില്ല. അലങ്കാരങ്ങളൊക്കെ ഇഷ്ടമാണ് പക്ഷേ ഈ കാര്യത്തില്‍ അത്തരം ഡെക്കറേഷന് താല്‍പ്പര്യമില്ല..- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com