'കാക്കിയോട് ആരാധന ഇല്ല, പൊലീസുകാരന്റെ കഷ്ടപ്പാടും സങ്കടവും അറിയുന്നത് അയാള്‍ക്കും വീട്ടുകാര്‍ക്കും'; കാക്കിയിടാന്‍ ഇഷ്ടമില്ലാത്ത 'പൊലീസുകാരന്റെ മകന്‍'

കാക്കി യൂണിഫോമിനോട് ഒരിക്കലും ആരാധന തോന്നിയിട്ടില്ല
Biju Menon
Biju Menonഫയല്‍
Updated on
1 min read

മലയാളികളുടെ പ്രിയങ്കരനാണ് ബിജു മേനോന്‍. തന്റെ പ്രകടനങ്ങളിലൂടെ ബിജു മേനോന്‍ കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. പൊലീസ് വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് ബിജു മേനോന്‍. അയ്യപ്പനും കോശിയും, തലവന്‍ തുടങ്ങി നിരവധി സിനിമകളില്‍ പൊലീസായി കയ്യടി നേടിയിട്ടുണ്ട് ബിജു മേനോന്‍. എന്നാല്‍ ജീവിതത്തില്‍ തനിക്ക് പൊലീസാകാന്‍ താല്‍പര്യമില്ലെന്നാണ് ബിജു മേനോന്‍ പറയുന്നത്.

Biju Menon
'ഏറ്റവും വലിയ ചലഞ്ച് അതായിരുന്നു, എന്നെ എഡിറ്ററായി വെച്ചത് ശരിക്കും ഞെട്ടലുണ്ടാക്കി'; രഞ്ജൻ അബ്രഹാം പറയുന്നു

ബിജു മേനോന്റെ അച്ഛന്‍ പൊലീസുകാരനായിരുന്നു. അതുകൊണ്ടു തന്നെ പൊലീസുകാരുടെ ജീവിതം വളരെ അടുത്തു നിന്ന് കണ്ടിട്ടുണ്ട് ബിജു മേനോന്‍. ആ അനുഭവങ്ങളാണ് ബിജു മേനോന്റെ മനസില്‍ പൊലീസ് ജോലി വേണ്ട എന്ന തീരുമാനമുണ്ടാക്കുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ മനസ് തുറന്നത്.

Biju Menon
'ആഷിഖിനെ കാണുന്നത് 2014 ല്‍, 2008 മുതല്‍ ഞാന്‍ ഇവിടുണ്ട്'; ആഷിഖ് അബു ഉള്ളതുകൊണ്ടാണ് റിമ കല്ലിങ്കല്‍ ഉള്ളതെന്ന് പറയുന്നവരോട് നടി

''എന്റെ അച്ഛന്‍ ഒരു പൊലീസുകാരനായിരുന്നു. തൃശൂരിലെ പൊലീസ് ക്യാംപിനോടു ചേര്‍ന്നായിരുന്നു എന്റെ ബാല്യം. ഇടപെടുന്നതെല്ലാം പൊലീസുകാരോടോ അവരുടെ കുടുംബാംഗങ്ങളോടോ ആയിരുന്നു. പൊലീസുകാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് കാക്കിത്തുണി കിട്ടുമായിരുന്നു. അടുക്കളയില്‍ പാത്രം പിടിക്കുന്നതു മുതല്‍ ജനാലയുടെ കര്‍ട്ടന്‍ തുന്നുന്നതുവരെ അതുകൊണ്ടായിരുന്നു.'' ബിജു മേനോന്‍ പറയുന്നു.

''സത്യത്തില്‍ പുറംലോകത്ത് എന്താണ് നടക്കുന്നതെന്നുപോലും ഞങ്ങള്‍ വളരെ വൈകിയാണ് അറിഞ്ഞിരുന്നത്. പൂരമോ പുലിക്കളിയോ നടക്കുമ്പോള്‍, രണ്ടു ബസുകള്‍ പൊലീസ് ക്യാംപിലേക്കു വരും. പൊലീസുകാരും കുടുംബങ്ങളും അതില്‍ കയറി നഗരം കാണാന്‍ പോകും. ജീവിതത്തിലെ ഒരേയൊരു വിനോദവും ആഘോഷവും അതായിരുന്നു. പിന്നെ, ഒരു പൊലീസുകാരന്റെ കഷ്ടപ്പാടും സങ്കടവും എന്താണെന്ന് അയാള്‍ക്കും വീട്ടിലുള്ളവര്‍ക്കുമേ അറിയൂ'' എന്നും താരം പറയുന്നു.

എത്ര നന്നായി ജോലി ചെയ്താലും പഴി കേള്‍ക്കേണ്ടിവരുന്ന വിഭാഗമാണ് അന്നും ഇന്നും പൊലീസ്. ജനങ്ങള്‍ക്കും അവരോട് വലിയ ഇഷ്ടമോ അടുപ്പമോ ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ, കാക്കി യൂണിഫോമിനോട് ഒരിക്കലും ആരാധന തോന്നിയിട്ടില്ലെന്നും ബിജു മേനോന്‍ പറയുന്നു.

അതേസമയം ബിജു മേനോന്റെ ഏറ്റവും പുതിയ സിനിമ വലതുവശത്തെ കള്ളന്‍ ആണ്. ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ സംവിധാനം ജീത്തു ജോസഫാണ്. ശിവകാര്‍ത്തികേയന്‍ നായകനായ, എആര്‍ മുരുരദോസ് ഒരുക്കിയ മദ്രാസിയാണ് ബിജു മേനോന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Summary

Biju Menon's father was a policemen. But he never wanted to be an officer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com