കല്യാണിയുടെ 21ാം പിറന്നാൾ, ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും; ചിത്രങ്ങൾ

മകളുടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മകൾ കല്യാണിയുടെ 21ാം പിറന്നാൾ ആഘോൽമാക്കി താരദമ്പതികളായ ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. മകളുടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം. 

കഴിഞ്ഞുപോയ തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇന്നലെയാണ് താരം പങ്കുവെച്ചത്. മനോഹരമായ ദിവസത്തിലേക്കുള്ള തിരിഞ്ഞുനോട്ടം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് കല്യാണി. താരപുത്രിയുടെ ഡാൻസ് വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. 

അമ്മയെ പോലെ അഭിനയത്തിലേക്ക് ഇല്ലെന്നാണ് കല്യാണി പറഞ്ഞത്. ഓൺലൈൻ ഫാഷൻ പേജ് ആയ ലഷ് ബൈ കല്യാണിയിലൂടെ ബിസിനസ് രംഗത്തും സജീവമാണ് താരപുത്രി. തേവര കോളജിൽ നിന്നും ബികോം പഠനവും താരപുത്രി ഈ വർഷം പൂർത്തിയാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER