'അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ, ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ'; ഹൃദ്യമായ കുറിപ്പുമായി ഹരിനാരായണൻ

അമ്മയുടെ ന്യൂഇയർ റസലൂഷനെക്കുറിച്ചാണ് ഹരിനാരായണൻ കുറിച്ചിരിക്കുന്നത്.
BK Hari Narayanan
BK Hari Narayananഫെയ്സ്ബുക്ക്
Updated on
1 min read

മലയാളികൾക്ക് എക്കാലവും ഓർത്ത് വയ്ക്കാൻ ഒരുപിടി മികച്ച ​ഗാനങ്ങൾ തന്നിട്ടുള്ള ​ഗാനരചയിതാവാണ് ബി കെ ഹരിനാരായണൻ. ഈ വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം തുടരുമിലെ ഹരിനാരായണന്റെ പാട്ടുകളെല്ലാം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ അമ്മയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഹരിനാരായണൻ. അമ്മയുടെ ന്യൂഇയർ റസലൂഷനെക്കുറിച്ചാണ് ഹരിനാരായണൻ കുറിച്ചിരിക്കുന്നത്. ഒപ്പം പുതുവർഷ ആശംസകളും നേർന്നിട്ടുണ്ട് അദ്ദേഹം.

ഹരിനാരായണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

അമ്മയോട് വെറുതെ ചോദിച്ചതാ. "അമ്മക്ക് വല്ല ന്യൂ ഇയർ റസലൂഷനും ണ്ടോ? "

പയറ് നനുക്കനെ അറിയുന്നതിനിടയിൽ അമ്മ തലയുയർത്തി

" ഈ റസലൂഷൻ ന്ന് വെച്ചാ ന്താ ?"

അതൊക്ക്യാ പുത്യേ രീതി. ന്യൂ ഇയർ ആയിട്ട് നമ്മള് ഓരോ തീരുമാനം എടുക്കാ - പെങ്ങൾ വിശദ്ദീകരിച്ചു

BK Hari Narayanan
അച്ഛമ്മയെ യാത്രയാക്കാൻ മുടവൻമുകളിലെ വീട്ടിലെത്തി അപ്പു

" അങ്ങനെ നോക്ക്യാ എല്ലാ ദിവസോം രാവിലെ ഓരോ റസലൂഷൻ ണ്ട് . ഇന്ന് ദോശ വേണോ ഇഡ്ളി വേണോ , ഉപ്പേരിക്ക് കായവേണോ , കൂർക്ക വേണോ ന്ന്ള്ള റസലൂഷൻ . അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ "

ചെറിയ രീതിയിൽ പ്ലിങ്ങോസ്കി ആയി നിക്കുമ്പോ, അമ്മ വീണ്ടാമതും

" പിന്നൊരു റസലൂഷൻ ണ്ടാർന്നു കൊറെ കൊല്ലം. ഇപ്പൊ നടപടി ആവില്ലാന്ന് വച്ച് ഞാനദ് നിർത്തി "

BK Hari Narayanan
'നീ മരണ മാസ് ആടാ, വേറെ ലെവലാടാ'; അജുവിന്റെ ദളപതി കച്ചേരി ഡാൻസിന് കമന്റുമായി നിവിൻ, വൈറലായി വിഡിയോ

-ന്താ ?

"നെന്നെ ഒന്ന് നന്നാക്കി എടുക്കാം ന്ന്ള്ളത് . അതെന്തായാലും നടക്കാൻ പോണില്ല "

വേണ്ടായിരുന്നു പുല്ല് എന്ന് മനസ്സിൽ പറയുമ്പോൾ അമ്മ ബീജിയെമ്മിട്ട് അടുക്കളയിലേക്ക് നടന്നു.

ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ

അപ്പോ ഹാപ്പി ന്യൂ ഇയർ

Summary

Cinema News: BK Hari Narayanan about his mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com