വീഡിയോകള്‍ പോസ്റ്റ് ചെയ്തത് ഹോട്ട് ഷോട്ടില്‍ ; നടി റോയ ഖാനും കുടുങ്ങി ; നീലച്ചിത്ര നിര്‍മ്മാണത്തില്‍ അന്വേഷണം പ്രമുഖരിലേക്ക്

നടി ഗെഹന വസിഷ്ട് ഉൾപ്പെടെ ആറു പേരെ പൊലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു
ഗെഹന വസിഷ്ട്, രാജ് കുന്ദ്ര / ഫയല്‍
ഗെഹന വസിഷ്ട്, രാജ് കുന്ദ്ര / ഫയല്‍
Updated on
1 min read

മുംബൈ : ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ നീലച്ചിത്ര നിര്‍മ്മാണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുംബൈ നെരൂല്‍ സ്വദേശിയായ റയാന്‍ താര്‍പ് ആണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. അശ്ലീല ചിത്ര നിര്‍മ്മാണ കേസില്‍ കൂടുതല്‍ പ്രമുഖര്‍ കുടുങ്ങുമെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന സൂചന.     

മുംബൈ മലാഡിനടുത്ത് മഡ് ഐലന്റിലെ ബംഗ്ലാവിൽ പൊലീസ് ഫെബ്രുവരി നാലിന് നടത്തിയ റെയ്ഡോടെയാണ് അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തറിയുന്നത്. അശ്ലീല ചിത്രം നിർമിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിൽ  മോഡലും നടിയുമായ ഗെഹന വസിഷ്ട് ഉൾപ്പെടെ ആറു പേരെ പൊലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. 

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി  കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിൽ എത്തിയത്. കെന്റിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ നടി  ഗെഹനയുടെ ജിവി പ്രൊഡക്‌ഷൻസ് എന്ന നിർമാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഉമേഷ് ആണെന്ന് പൊലീസ് പറഞ്ഞു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്.

ഇയാൾ വിദേശ സ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തി. വെബ് സീരിസിൽ അഭിനയിക്കാനെന്ന പേരിൽ പെൺകുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വിഡിയോകൾ ചിത്രീകരിക്കുകയായിരുന്നു. ബോളിവുഡ് നടി റോയ ഖാനും അറസ്റ്റിലായിരുന്നു. ഗോവയിൽ വച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ചതിന് കഴിഞ്ഞ വർഷം നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com