ബോബി ചെമ്മണൂരിന്റെ മകൾ അന്ന വിവാഹിതയായി, വരൻ യുവനടൻ സാം സിബിൻ; ചിത്രങ്ങൾ

ലോക്ഡൗൺ മാനദണ്ഡം പാലിച്ച് ആഡംബരങ്ങളൊന്നുമില്ലാതെയായിരുന്നു വിവാഹം
ബോബി ചെമ്മണ്ണൂർ മകൾ അന്നയ്ക്കും സാമിനുമൊപ്പം വിവാഹവേളയിൽ/ ഫേയ്സ്ബുക്ക്
ബോബി ചെമ്മണ്ണൂർ മകൾ അന്നയ്ക്കും സാമിനുമൊപ്പം വിവാഹവേളയിൽ/ ഫേയ്സ്ബുക്ക്
Updated on: 
2 min read

വ്യവസായി ബോബി ചെമ്മണൂരിന്റെ മകൾ അന്ന ബോബി വിവാഹിതയായി. നടനും സംവിധാനസഹായിയുമായ സാം സിബിനാണ് വരൻ. ലോക്ഡൗൺ മാനദണ്ഡം പാലിച്ച് ആഡംബരങ്ങളൊന്നുമില്ലാതെയായിരുന്നു വിവാഹം. കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 

അതിനിടെ അന്നയുടേയും സാമിന്റേയും വിവാഹഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഫുൾ സ്ലീവ് ഓഫ് ഷോൾഡർ ​ഗൗണിൽ അതിസുന്ദരിയായിരുന്നു അന്ന. അതിനൊപ്പം ഡയമണ്ടിന്റെ ചെറിയ നെക്ലസ് മാത്രമാണ് അണിഞ്ഞിരുന്നത്. 

ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിൻ. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനിൽ ‘ജിമ്മൻ’ എന്ന് വിളിപ്പേരുള്ള ശങ്കറായാണ് താരം എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com