'ഇരുന്നു കൊണ്ട് പാന്റിടാൻ ഡോക്ടർ പറഞ്ഞു, കുനിഞ്ഞ് ഒരു കടലാസ് കഷണം പോലും എടുക്കാൻ വയ്യ'; വാർധക്യത്തെക്കുറിച്ച് ബി​ഗ് ബി

ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യുന്നതിന് മുൻപ് മനസ്സിനെക്കൊണ്ട് ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്.
Amitabh Bachchan
Amitabh Bachchanഫെയ്സ്ബുക്ക്
Updated on
1 min read

ബ്ലോ​ഗിലൂടെ പല കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടൻ അമിതാഭ് ബച്ചൻ. ഇപ്പോഴിതാ വാർധക്യത്തെക്കുറിച്ചാണ് ബി​ഗ് ബിയുടെ പുതിയ ബ്ലോ​ഗ്. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന ദൈനംദിന കാര്യങ്ങൾക്കു പോലും ഇപ്പോൾ ബോധപൂർവമായ ശ്രമവും ശ്രദ്ധാപൂർവമായ ക്രമീകരണങ്ങളും ആവശ്യമായി വരുന്നതിനെക്കുറിച്ചാണ് 82 കാരനായ അമിതാഭ് ബച്ചൻ ബ്ലോ​ഗിൽ കുറിച്ചിരിക്കുന്നത്.

ആരോഗ്യപരമായ കാര്യങ്ങൾ തൻ്റെ ദിനചര്യയെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്നും ബച്ചൻ വെളിപ്പെടുത്തി. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചൻ ബ്ലോ​ഗിൽ കുറിച്ചു.

മുൻപ് ചെയ്തിരുന്ന ചില കാര്യങ്ങൾ, വർഷങ്ങൾക്ക് മുൻപ് ചെയ്തതു കൊണ്ട് വീണ്ടും തുടങ്ങാൻ വളരെ എളുപ്പമായിരിക്കുമെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലന ശേഷിക്കുറവും നമ്മളെ വിട്ടുപോകില്ല. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യുന്നതിന് മുൻപ് മനസ്സിനെക്കൊണ്ട് ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്.

'ദയവായി ഇരുന്നുകൊണ്ട് പാന്റ്സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ്' ഡോക്ടർ പറഞ്ഞതെന്നും ബി​ഗ് ബി പറയുന്നു. “ഉള്ളിൽ, ഞാൻ അവിശ്വസനീയതയോടെ പുഞ്ചിരിക്കും, അവർ പറഞ്ഞതാണ് ശരിയെന്ന് തിരിച്ചറിയുന്നതുവരെ. ഒരുകാലത്ത് സ്വാഭാവികമായി ചെയ്തിരുന്ന ആ ലളിതമായ പ്രവൃത്തിക്ക് ഇപ്പോൾ ഒരു പ്രത്യേക ചിട്ട ആവശ്യമാണ്.

Amitabh Bachchan
'ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്‌നേഹമുത്തം'; വാക്കുകള്‍ക്കതീതം...; മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ മോഹന്‍ലാല്‍

ഹാൻഡിൽ ബാറുകൾ! ഏത് ശാരീരിക പ്രവർത്തിക്ക് മുൻപും ശരീരത്തെ താങ്ങിനിർത്താൻ അവ എല്ലായിടത്തും വേണം. കാറ്റിൽ മേശപ്പുറത്തുനിന്ന് താഴെപ്പോയ ഒരു കടലാസ് കഷണം കുനിഞ്ഞെടുക്കുന്നത് പോലുള്ള ഏറ്റവും ലളിതമായ കാര്യങ്ങൾക്കു പോലും. അതൊരു വലിയ പ്രശ്നമാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം വരും. അത്തരം പ്രവൃത്തികൾ ചെയ്യാനുള്ള വേഗത കുറഞ്ഞിരിക്കുന്നു, ഒപ്പം ഒരുതരം അനിശ്ചിതത്വവും.” അദ്ദേഹം വ്യക്തമാക്കി.

Amitabh Bachchan
അടുത്തൊരു ബ്ലോക്ബസ്റ്റർ മണക്കുന്നുണ്ട്! വാംപയർ രശ്മികയോ? 'തമ' ടീസർ

ഇത് നമുക്കെല്ലാവർക്കും സംഭവിക്കും. അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ കാലക്രമേണ അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു. രിഭു ദാസ്​ഗുപ്തയുടെ സെക്ഷൻ 84 ആണ് അമിതാഭ് ബച്ചൻ അടുത്തതായി വേഷമിടുന്ന ചിത്രം. നാഗ് അശ്വിൻ്റെ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്.

Summary

Cinema News: Bollywood Actor Amitabh Bachchan reveals how ageing is affecting him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com