ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു 

ന്യുമോണിയയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
Published on

മുംബൈ : ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. ന്യുമോണിയയെത്തുടര്‍ന്ന് ഹിന്ദുജ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. 

ഈ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് ഡിസ്ചാർജ്ജ് ചെയ്തത്. നടന്റെ പ്രായവും ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ശ്വാസതടസമുണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചത്

1944ൽ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദിലീപ് കുമാർ ജ്വാർ ഭട്ട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ആറ് പതിറ്റാണ്ടോളം സിനിമയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം, അന്ദാസ്, ​ഗം​ഗ ജമുന തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്‌. കില ആണ് അവസാനചിത്രം. 

പത്മവിഭൂഷണും ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്‌ലം ഖാനും ഇഷാന്‍ ഖാനുമാണ് മരിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com