'പുള്ളിപ്പുലി'യായി മലൈക അറോറ; ഹോട്ട് ക്വീൻ എന്ന് ആരാധകർ, ചിത്രങ്ങൾ 

ഇറങ്ങിയ കഴുത്തും  കോർസെറ്റ്  വെയിസ്റ്റുമാണ് ഡിസൈനിലെ പ്രധാന ആകർഷണം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഫാഷനിൽ ‘പുലി’യാണ് ബോളിവുഡ് നടി മലൈക അറോറ. ഇപ്പോഴിതാ യഥാർഥ പുലിയെ പിന്തുടർന്നുള്ള മലൈകയുടെ പുതിയ ഫാഷൻ പരീക്ഷണമാണ് ശ്രദ്ധനേടിയിരിക്കുന്നത്. ലെപ്പേർഡ് പ്രിന്റഡ് ഡ്രസ്സിലുള്ള മലൈകയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇത്. 

പുള്ളിപ്പുലിയുടെ ചർമത്തിന്റെ ഡിസൈനിൽ കറുപ്പ് ബ്രൗൺ നിറങ്ങളിലെ വസ്ത്രം ഒരുക്കിയത് ഡിസൈനർ അമൃത്‌രാജ് ബോറയാണ്. ഇറങ്ങിയ കഴുത്തും  കോർസെറ്റ്  വെയിസ്റ്റുമാണ് ഡിസൈനിലെ പ്രധാന ആകർഷണം. മലൈക തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

സ്വർണ്ണ നിറത്തിലുള്ള ആക്സസറികളാണ് ഇതിനൊപ്പം അണിഞ്ഞത്. കനത്തിലുള്ള സ്വർണ മാലയും സ്റ്റേറ്റ്മെന്റ് കമ്മലുമാണ് പ്രധാന ആക്സസറി. ഇരുകയ്യിലുമായി നിറയെ മോതിരങ്ങളും താരം അണിഞ്ഞിട്ടുണ്ട്. നൂഡ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com